മംഗളം ലേഖകനെ കൂട്ടിക്കൊടുപ്പുകാരനെന്ന് വിളിച്ച് റീമ കല്ലിങ്കല്‍
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിനേയും റീമ കല്ലിങ്കലിനേയും ഫഹദ് ഫാസിലിനേയും ബന്ധപ്പെടുത്തി മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത സൃഷ്ടിച്ച വിവാദം തുടരുകയാണ്. എല്ലാവരും ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിറകേ പോയ്‌പോള്‍ റീമ കല്ലിങ്കല്‍ പറഞ്ഞതെന്തെന്ന് പലരും ശ്രദ്ധിച്ചില്ല.
ആഷിക് അബു മലയാളത്തില്‍ പ്രതികരിച്ചപ്പോള്‍ റീമ അത് ഇംഗ്ലീഷിലാണ് നടത്തിയത്. ഒരു പക്ഷേ അതുകൊണ്ട് തന്നെ ആകും ആഷികിന്റെ പോസ്റ്റിന് ലഭിച്ചത്ര പ്രചാരണം റീമക്ക് കിട്ടിയില്ല.

എന്നാല്‍ ആഷിക് അബുവിനേക്കാള്‍ രൂക്ഷമായ രീതിയില്‍ ആണ് റീമ മംഗളം പത്രത്തേയും , വാര്‍ത്ത എഴുതിയ മാധ്യമ പ്രവര്‍ത്തകനേയും വിമര്‍ശിച്ചിരിക്കുന്നത്. ലേഖകനെ കൂട്ടിക്കൊടുപ്പുകാരന്‍ എന്നുവരെ റീമ വിശേഷിപ്പിച്ചു.
ജേര്‍ണലിസം ബിരുദം നേടിയ തനിക്ക് മാധ്യമ പ്രവര്‍ത്തനത്തോട് നല്ല ബഹുമാനമാണ് ഉള്ളതെന്ന് റീമ പറയുന്നു. മാധ്യമ പ്രവര്‍ത്തകരുമായി എന്നും നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപപത്യത്തില്‍ വളറെ പ്രധാനപ്പെട്ടതാണ് മാധ്യമങ്ങള്‍- റീമ പറയുന്നു.
നൂറ് കണക്കിനുള്ള നല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനവും നാണക്കേടും ഉണ്ടാക്കിയ ആ വ്യക്തിയെ 'കൂട്ടിക്കൊടുപ്പുകാരന്‍' എന്ന് താന്‍ വിളിക്കും എന്നാണ് റീമ എഴുതിയിരിക്കുന്നത്. ക്രൈം, മുത്തുച്ചിപ്പി തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് മംഗളം എന്നും റീമ പറയുന്നു.
ആഷിക് അബുവിന്റെ ഫേസ്ബുകക് പോസ്റ്റിന് കിട്ടിയത് പത്തൊമ്പതിനായിരത്തോളം ലൈക്കുകളും മൂവായിരത്തോളം ഷെയറുകളും ആണ്. എന്നാല്‍ ഇംഗ്ലീഷില്‍ എഴുതിയ റീമക്ക് കിട്ടിയത് വെറും 3,600 ലൈക്കും രണ്ട് ഷെയറുകളും മാത്രം.












Click it and Unblock the Notifications