ആക്രമണത്തിനിരയായ നടി ആ സ്‌ക്രീന്‍ ഷോട്ട് അയച്ചു: യഥാര്‍ഥ പുരുഷന്മാര്‍ക്കൊപ്പമെന്ന് റിമ
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി അയച്ച സക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് നടി റിമ കല്ലിങ്കല്‍. ദിലീപ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റാണ് റിമ പങ്കു വച്ചിരിക്കുന്നത്. ദിലീപ് ഒന്ന് മനസുവച്ചാല്‍ ദിലീപിനെതിരെ സംസാരിച്ച ഫെമിനിസ്റ്റുകളെല്ലാം ആണ്‍പിള്ളേരുടെ ഫോണിലെ അശ്ലീല ചിത്രമാകുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.
മറ്റാരെയും പോലെയല്ല എല്ലാമറിയുന്ന പള്‍സര്‍ സുനി: ദിലീപിനെ പേടിയില്ല, ദിലീപിന്റെ ഭാവി തെളിവുകളില്‍
ചില ഞരമ്പു രോഗികളുടെ പ്രവൃത്തി കൊണ്ട് എല്ലാ പുരുഷന്മാരും മോശക്കാരാക്കപ്പെടരുതെന്ന് അവളോട് പറയാനുള്ള കര്‍ത്തവ്യം തനിക്കുണ്ടെന്ന് റിമ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇവിടത്തെ യഥാര്‍ഥ പുരുഷന്മാരോടൊപ്പം നമ്മള്‍ സ്ത്രീകള്‍ നില്‍ക്കണമെന്നും റിമ പറയുന്നു. അത്തരക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്നും റിമ പറയുന്നു.
ദിലീപിനെ പൂട്ടാന്‍ പോലീസിന്റെ പുതിയ പ്ലാന്‍... 'സഹായിക്കാന്‍' അവര്‍, ക്രിമിനല്‍ സ്വഭാവം തെളിയും...

ഹാഷ് നല്ലവനൊപ്പം
നല്ലവനൊപ്പം എന്ന ഹാഷ് ടാഗിലാണ് റിമ പോസ്റ്റ് ഇട്ടിരിക്കുന്നത്. ചില ഞരമ്പു രോഗികള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ കേരളത്തിലെ എല്ലാ ആണുങ്ങളെയും കുറ്റം പറയേണ്ടെന്ന് റിമ പറയുന്നു.

യഥാര്‍ഥ പുരുഷന്മാര്‍ക്കൊപ്പം
ഇത് യഥാര്‍ഥ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം എന്ന് റിമ വ്യക്തമാക്കുന്നു. ആക്രമണത്തിനിരയായ നടി ഷെയര്‍ ചെയ്ത സ്‌ക്രീന്‍ഷോട്ടിന് നല്‍കിയ മറുപടിയിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദിലീപ് മനസുവച്ചാല്‍
ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നല്ലത്. യഥാര്‍ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേയുള്ളൂ. ദിലീപ് ഒന്ന് മനസുവച്ചാല്‍ മതി മക്കളെ പിന്നൊ നീയൊക്കെ ഇവിടത്തെ ആണ്‍ പിള്ളേരുടെ ഫോണിലെ തുണ്ടു പടങ്ങള്‍ ആകും- ഈ പോസ്റ്റാണ് ആക്രമണത്തിനിരയായ നടി റിമയ്ക്ക് ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്.

പുരുഷന്മാര്‍ക്ക് നാണക്കേട്
മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയുടെ മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റു പുരുഷന്മാര്‍ക്കും നാണക്കേട് ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റ് പുരുഷന്മാര്‍ക്കും അപമാനമുണ്ടാക്കി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും താരത്തിന് ഇതിലധികവും ചെയ്യാന്‍ കഴിയുമെന്ന് പറയുന്നവരും മറ്റു പുരുഷന്മാര്‍ക്ക് അപമാനമുണ്ടാക്കിയെന്ന് റിമ.

യുവ തലമുറയെയും യഥാര്‍ഥ പുരുഷന്മാരെയും
ഇതാണ് ആണത്തവും ഹീറോയിസവുമെന്ന് ചിന്തിക്കുന്ന ഇക്കൂട്ടരില്‍ നിന്നും യുവ തലമുറയെയും യഥാര്‍ഥ പുരുഷന്മാരെയും രക്ഷിക്കണമെന്ന് റിമ പറയുന്നു.

യഥാര്‍ഥ പുരുഷന്മാരല്ല
ജയിലിന് പുറത്ത് മധുരം വിളമ്പുന്ന നൂറു പേരോ, ഫെയ്ക്ക് പ്രൊഫൈലുകള്‍ ഉപയോഗിച്ച് ഇത്തരം പ്രചാരണം നടത്തുന്നവരോ യഥാര്‍ഥ പുരുഷന്മാരല്ലെന്ന് സമൂഹത്തോടും അവളോടും വിളിച്ച് പറയണമെന്ന് റിമ പറയുന്നു.

രക്ഷിക്കണം
ഇത്തരക്കാരോട് കൂട്ടുകൂടാനോ ഇവരെ പ്രണയിക്കാനോ ഇവനോടൊപ്പം ഹൃദയം പങ്കിട്ട് ജീവിക്കാനോ ഒരു പെണ്ണും തയ്യാറാകില്ല. ഇവരില്‍ നിന്നും നമ്മുടെ യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കണമെന്നും റിമ പറയുന്നു.












Click it and Unblock the Notifications