സുചിത്രക്കെതിരെ മാനനനഷ്ടക്കേസ് നല്‍കി റിമ കല്ലിങ്കല്‍; ലഹരി പാര്‍ട്ടി ആരോപണം തള്ളി നടി
കൊച്ചി: ഗായിക സുചിത്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിമാ കല്ലിങ്കല്‍. ലഹരി പാര്‍ട്ടി ആരോപണം നേരത്തെ സുചിത്ര റിമാ കല്ലിങ്കലിനെതിരെ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ റിമ തീരുമാനിച്ചിരിക്കുന്നത്. സുചിത്രക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് റിമ പരാതി നല്‍കി.
സുചിത്രക്കെതിരെ മാനനഷ്ടക്കേസും റിമ നല്‍കിയിട്ടുണ്ട്. സുചിത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റിമ പറഞ്ഞു. വര്‍ഷങ്ങളായി നിങ്ങളില്‍ പലലും ഡബ്യുസിസി ഉയര്‍ത്തുന്ന ന്യായത്തോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ആ വിശ്വാസവും പിന്തുണയും ആണ് തന്നെ കൊണ്ട് ഇപ്പോള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിമ പറഞ്ഞു.

ഗായിക സുചിത്ര ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. മുപ്പത് മിനുട്ട് നീണ്ട അഭിമുഖത്തില്‍ 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും ആരോപിക്കുന്നു. അതുപോലെ മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെ പോലെയുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഡാലോചന നടത്തിയെന്നും ആരോപിക്കുന്നുണ്ടെന്ന് റിമ ചൂണ്ടിക്കാണിച്ചു.
നമുക്കെല്ലാവര്‍ക്കും അറിയാം ഏത് സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന്, മേല്‍പ്പറഞ്ഞതൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നില്ല. കരം ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവര്‍ ഏതോ മാധ്യമത്തില്‍ വായിച്ചു എന്ന വാസ്തവ വിരുദ്ധമായ കാര്യം വലിയ ശ്രദ്ധയും നേടി. അത് കൊണ്ട് തനിക്ക് അത്തരം ഒരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അടിസ്ഥാനരഹിതമായ ഈ പ്രസ്താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സുചിത്രയ്ക്ക് മാനനഷ്ടത്തിന് നോട്ടീസും അയച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്തുച്ച എല്ലാവര്‍ക്കും നന്ദിയെന്നും റിമ പറഞ്ഞു.
നേരത്തെ റിമ കല്ലിങ്കലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണെന്ന് സുചിത്ര പറഞ്ഞിരുന്നു. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമാ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവര്‍ ചോദിച്ചു.
ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കല്ലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുചിത്ര ചോദിച്ചു. അവിടെ നടക്കുന്ന പാര്‍ട്ടിയില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാന്‍ പേടിയാണെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications