40% സീറ്റില്‍ വനിതകളെന്ന് പ്രിയങ്ക: പരിഹസിച്ച് റീത്ത ബഹുഗുണ ജോഷി, 90% ആയാലും രക്ഷപ്പെടില്ല
ഉത്തര്‍പ്രദേശ്: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടി 40 ശതമാനം സീറ്റിലും സ്ത്രീകളെ മത്സരിപ്പിക്കുമെന്ന എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് റീത്ത ബഹുഗുണ ജോഷി. 40 ശതമാനം അല്ല 90 ശതമാനം സീറ്റിലും വനിതകളെ മത്സരിപ്പിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോവുന്നില്ലെന്നാണ് മുൻ യുപി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രയാഗ്രാജിൽ നിന്നുള്ള നിലവിലെ ബി ജെ പി എംപിയുമായ റീത്ത ബഹുഗുണ ജോഷി അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു ബഹുമാനവും നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ വിമര്‍ശിച്ചു.

കോൺഗ്രസിൽ സ്ത്രീകളോട് ബഹുമാനം ഉണ്ടായിരുന്നെങ്കിൽ 18 വർഷത്തോളം പാർട്ടി സേവിച്ച ശേഷം ഞാൻ പാർട്ടി വിടുകയില്ലായിരുന്നു. മറ്റ് പല മുതിർന്ന നേതാക്കളും പ്രവർത്തകരും നിരാശയോടെ കോൺഗ്രസിനെ ഉപേക്ഷിച്ചു. കോണ്‍ഗ്രസും സഖ്യകക്ഷിയും അധികാരത്തിലുള്ള രാജസ്ഥാനിലും മഹാരാഷ്ട്രയിലും സ്ത്രീ പീഡനത്തിന്റെയും ചൂഷണത്തിന്റെയും കഥകൾ ദിവസവും കേൾക്കുകയാണെന്നും റീത്ത ബഹുഗുണ ജോഷി പറഞ്ഞു.
നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി

യുപിയിൽ കോൺഗ്രസ് തോൽക്കുമെന്നാ കാര്യം ഉറപ്പാണ്. സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നത് ഒരു പ്രഹസനം മാത്രമാണ്. കോൺഗ്രസ് നേതൃത്വത്തിന് സ്ത്രീകളുടെ താൽപ്പര്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ടാണ് അമേഠിയിലും റായ്ബറേലിയിലും നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളെ മത്സരിപ്പിക്കാതിരുന്നത്. യുപി തിരഞ്ഞെടുപ്പിലെ തോൽവി മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് കോൺഗ്രസ് സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാനുള്ള രാഷ്ട്രീയ തന്ത്രം ആരംഭിച്ചിരിക്കുന്നത്. പക്ഷേ അവർക്ക് അതിൽ നിന്നും ഒരു നേട്ടവും ലഭിക്കാന്‍ പോന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

"എന്തുകൊണ്ടാണ് സുസ്മിത ദേവ് പാർട്ടി വിട്ടത്? എന്തുകൊണ്ടാണ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത്? ഞാൻ ഇപ്പോള്‍ മൂന്ന് പേരുകൾ മാത്രമാണ് പറഞ്ഞത്, പാർട്ടി വിട്ട നൂറുകണക്കിന് സ്ത്രീകൾ ഉണ്ട്," അവർ കൂട്ടിച്ചേർത്തു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കുമ്പോഴും കോൺഗ്രസിന് 7 സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകള്‍ പോലും നിലനിര്‍ത്തുന്ന കാര്യം സംശയകരമാണെന്നും റീത്ത ബഹുഗുണ ജോഷി കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ 'കുടുംബ ട്രസ്റ്റുകൾ' ആണെന്നായിരുന്നു യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന്റെ വിമര്‍ശനം. അവിടെ കുടുംബാംഗങ്ങൾ മാത്രം വലിയ തസ്തികകളിൽ ഇരിക്കുന്നു. സാധാരണ പ്രവര്‍ത്തകര്‍ക്ക് വളരാൻ ഇടമില്ല. . രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷം വളർത്തിയതെന്ന് സിംഗ് പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നിരവധി കാലം അധികാരത്തിലിരുന്നിട്ടും ദാരിദ്ര്യം ഇല്ലാതാക്കാൻ കോണ്‍ഗ്രസിന് സാധിച്ചില്ല രാമന്റെ അസ്തിത്വം പോലും കോൺഗ്രസ് നിഷേധിക്കുകയും "ഹിന്ദു തീവ്രവാദം" പോലുള്ള വാക്കുകൾ ഉപയോഗിക്കുകയും ചെയ്തുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു 40 ശതമാനം സ്ത്രീ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കുമെന്ന പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സ്ത്രീകൾക്ക് എല്ലാ സീറ്റുകളുടെയും മൂന്നിലൊന്ന് സംവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള വനിതാ സംവരണ ബിൽ നിരവധി വർഷങ്ങളായി തീർപ്പാക്കാത്ത ഘട്ടത്തിലാണ് മൊത്തം ടിക്കറ്റുകളുടെ 40% സ്ത്രീകൾക്ക് അനുവദിക്കുന്ന പ്രിയങ്കയുടെ പ്രഖ്യാപനം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി ഉയര്‍ന്ന് വരികയും ചെയ്തിട്ടുണ്ട്.
ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത












Click it and Unblock the Notifications