Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസ് മൗലവി വധക്കേസ്; അതിവേഗ നടപടിയുമായി സർക്കാർ, വിചാരണകോടതി വിധിക്കെതിരെ അപ്പീൽ നൽകി

കൊച്ചി: പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ അതിവേഗ നടപടിയുമായി സംസ്ഥാന സർക്കാർ. ആർഎസ്എസുകാരായ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രതികളെ വെറുതെവിട്ട നടപടി നിയമവിരുദ്ധമാണെന്നാണ് സർക്കാർ അപ്പീലിൽ ആരോപിക്കുന്നത്.

കൂടാതെ ചില ജഡ്‌ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നുവെന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിക്കുന്നുണ്ട്. ആർഎസ്എസുകാരായ മൂന്ന് പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെയാണ് സർക്കാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

riyasmaulavi

കൊലപാതകത്തില്‍ വിഷലിപ്‌ത വര്‍ഗീയതയുണ്ട്. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമാണ് നടന്നത്. നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണ് കോടതി വിധി. അതിനാൽ തന്നെ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് സർക്കാർ അപ്പീലിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അപ്പീൽ കാലയളവിൽ പ്രതികളെ ജയിലിൽ അടയ്ക്കണമെന്ന് കാട്ടി സർക്കാർ പ്രത്യേക ഹർജിയും ഫയൽ ചെയ്‌തിട്ടുണ്ട്‌.

കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയായിരുന്നു [പ്രതികളെ വെറുതെവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജിയായ കെകെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിച്ചത്. ഈ കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്‌ജിയായിരുന്നു അദ്ദേഹം. കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്‌ച പറ്റിയതായാണ് വിചാരണ കോടതിയുടെ കണ്ടെത്തൽ.

സംഭവത്തിൽ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇതിന് പിന്നാലെയാണ് സർക്കാർ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ പെട്ടെന്ന് തന്നെ അപ്പീലുമായി മേൽക്കോടതിയെ സമീപിച്ചതെന്നാണ് വിലയിരുത്തൽ.

2017 മാര്‍ച്ച് 21നാണ് കാസർഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ തന്നെ പോലീസ് പ്രതികളെ പിടികൂടി. കളിസ്ഥലത്തുണ്ടായ പ്രശ്‌നമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+