ഭാര്യയോട് അടുപ്പം, പ്രവാസി വ്യവസായി ക്വട്ടേഷന്‍ നല്‍കി; ആര്‍ജെ രാജേഷ് വധക്കേസില്‍ രണ്ട് പേര്‍ കുറ്റക്കാര്‍
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ആര്‍ ജെ രാജേഷ് വധക്കേസില്‍ രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ട് പേര്‍ക്കുമുള്ള ശിക്ഷ ഈ മാസം 16 ന് വിധിക്കും. കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
തെളിവുകളുടെ അഭാവത്തില്‍ നാല് മുതല്‍ 12 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. മുന്‍ റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 2018 മാര്‍ച്ച് 27-നാണ് രകാജേഷിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത്. മടവൂരില്‍ സ്ഥിതി ചെയ്യുന്ന രാജേഷിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ രാജേഷിന്റെ സുഹൃത്തായ കുട്ടനും പരിക്കേറ്റിരുന്നു. ഇയാളാണ് കേസിലെ ഏക ദൃക്സാക്ഷി. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് ഖത്തറില്‍ ജോലിചെയ്തിരുന്ന രാജേഷിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം.
രാജേഷുമായുള്ള ഭാര്യയുടെ സൗഹൃദം സത്താറിന്റെ കുടുംബ ജീവിതം തകര്‍ത്തിരുന്നു. ഇതിന് പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമായിരുന്നു ആക്രമണം. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് സാലിഹ് എന്ന സാലി സത്താറിന്റെ ജീവനക്കാരനായിരുന്നു. ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശിയായ സാലി ഖത്തറില്‍ നിന്ന് നേരിട്ടെത്തിയാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
സാത്താന്‍ ചങ്ക്സ് എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പു, സാലിഹിന്റെ സുഹൃത്തായിരുന്നു. ഇയാളുടെയും സംഘാംഗങ്ങളുടേയും സഹായത്തോടെയാണ് രാജേഷ് വധം നടപ്പാക്കിയത്. 2018 മാര്‍ച്ച് 27-ന് പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. പ്രതികള്‍ മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന റെക്കോഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാള്‍ജിയ എന്ന നാടന്‍ പാട്ട് സംഘത്തിലെ അംഗങ്ങളായിരുന്നു രാാജേഷും കുട്ടനും. ഇരുവരും സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടിക്ക് പാക്ടീസ് ചെയ്യുമ്പോഴായിരുന്നു ആക്രമണത്തിന് ഇരയായത്.












Click it and Unblock the Notifications