രമയ്ക്ക് വധഭീഷണി സിപിഎമ്മില്‍ നിന്ന്?
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തെക്കുറിച്ച് പ്രചാരണം നടത്താന്‍ പാടില്ലെന്ന് കെ കെ രമയ്ക്ക് ഭീഷണിക്കത്ത്. ജയിലിലുള്ള പ്രതികളെക്കുറിച്ച് ടി വി ചാനലുകളില്‍ പ്രതികരിച്ചാല്‍ ഭര്‍ത്താവിന്റെ സ്ഥിതി തന്നെയായിരിക്കും നിനക്കും എന്ന് ഭീഷണിയുണ്ട്. കേസിലെ പ്രതികളെ സംരക്ഷിക്കുന്നവരാണ് തന്നെ ഭീഷണിപ്പെടുത്തിയതിന് പിന്നിലെന്ന് ആര്‍ എം പി നേതാവ് കെ കെ രമ ഇതിനോട് പ്രതികരിച്ചു.
സി പി എമ്മാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെന്ന് കെ കെ രമയും ആര്‍ എം പിയും ആദ്യം മുതല്‍ ആരോപിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന് ആര്‍ എം പിയുണ്ടാക്കിയതിന്റെ പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് കെ കെ രമ ആരോപിച്ചിരുന്നു. ഉന്നത സി പി എം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നും അവര്‍ പറയുന്നു. ഇപ്പോള്‍ പ്രതികളെ സംരക്ഷിക്കുന്നവരാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്ന് രമ പറയുമ്പോള്‍ സംശയത്തിന്റെ വിരല്‍ സ്വാഭാവികമായും നീളുന്നത് സി പി എമ്മിലേക്ക് തന്നെയാണ്.

ജയിലിലുള്ള പ്രതികളെക്കുറിച്ച് സംസാരിക്കരുതെന്നാണ് ഭീഷണിക്കത്തിലെ മറ്റൊരു ആവശ്യം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും അയച്ച രണ്ട് കത്തുകളാണ് രമയ്ക്ക് കിട്ടിയിട്ടുള്ളത്. രണ്ടിലേയും ഉള്ളടക്കം ഏകദേശം ഒരുപോലെ തന്നെയാണ്. ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ പോലീസില്‍ രേഖാമൂലമുള്ള പരാതി നല്‍കുമെന്ന് കെ കെ രമ അറിയിച്ചു. ഇത് സംബന്ധിച്ച് ആര്‍ എം പിയും പരാതി നല്‍കാനൊരുങ്ങുന്നുണ്ട്.
കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിന്റെ വിധി അടുത്തമാസം 22 ന് പ്രസ്താവിക്കാനിരിക്കേയാണ് ഭാര്യ രമയ്ക്ക് അജ്ഞാതരില്‍ നിന്നും വധ ഭീഷണി ഉണ്ടായിരിക്കുന്നത്. ടി പി യുടെ വധത്തിന് ശേഷവും ആര്‍ എം പിയില്‍ ഉറച്ചുനില്‍ക്കുന്ന രമയെയും കുടുംബത്തെയും ഇല്ലാതാക്കിക്കളയും എന്നാണ് ഭീഷണി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തങ്ങളെ അപായപ്പെടുത്തിയേക്കുമെന്ന് തനിക്കും കുടുംബത്തിനും ആശങ്കയുണ്ട് എന്നും രമ പറയുന്നു.


Click it and Unblock the Notifications