കാസര്‍കോട് കാറുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
കുമ്പള: ആരിക്കാടിയില്‍ സ്വിഫിറ്റ് കാറും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ആള്‍ട്ടോ കാറിന് ഇടിച്ചതിന് ശേഷം സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. രാവിലെ ദേശീയ പാതയിലാണ് അപകടം.

മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റ് കാറിലെ യാത്രക്കാരായ മംഗളൂരു കെഎസ്ആര്‍ റോഡിലെ വരദരാജ് ഷേണായി, ഗണപതി കാമത്ത്, ഭാര്യ ലതാ കാമത്ത്, രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്ക്. ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്ന ചെറുവത്തൂരിലെ നാല് പേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications