കൃഷ്ണഗിരിയില്‍ വാഹനാപകടം, മലയാളി ഗൈനക്കോളജിസ്റ്റടക്കം മൂന്ന് മരണം
മരിച്ചവരില്‍ മലയാളി ഡോക്ടറും
ബംഗളൂരു: കര്‍ണാട-തമിഴ്നാട് അതിര്‍ത്തിയുണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടറടക്കം മൂന്നു മരണം. ഡോക്ടറൊപ്പം മരിച്ച ഒരാള്‍ ഇവരുടെ ഭര്‍ത്താവാണ്. മറ്റൊന്ന് ഡ്രൈവറാണ്. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഡോക്ടര്‍ അംബുജം, ഭര്‍ത്താവ് വി രാജചന്ദ്രന്, എന്നിവരാണ് മരിച്ചത്. ഇവര്‍ തലശ്ശേരി സ്വദേശികളാണ്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നതെന്നാണ് സൂചന. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം നടന്ന തല്‍ക്ഷണം തന്നെ മൂന്നു പേരും മരിച്ചു.

മരിച്ച ഡോ അംബുജം ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തിവരികയായിരുന്നു. അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ വളരെ അറിയപ്പെടുന്ന ഡോക്ടറായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ഇവരുടെ മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയാല്‍ ഇവരുടെ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുക്കും.
അപകടം നടന്ന കൃഷ്ണഗിരിയിലെ സുലിഗരെ ട്രാഫിക് പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കേസ് സംബന്ധിച്ച് പഠിച്ച് വരികയാണെന്ന് പോലിസ് പറയുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications