Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വട്ടപ്പാറയില്‍ വാഹനാപകടം, കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് മൂന്നു മരണം

ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടെയുള്ളുവരാണ് മരിച്ചത്

വളാഞ്ചേരി: മലപ്പുറത്ത് വളാഞ്ചേരിയിലെ വട്ടപ്പാറ വളപ്പിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ ദാരുണമായി മരിച്ചു. ഓട്ടോറിക്ഷയുടെ മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടോയിലുള്ളവരാണ് മരിച്ച മൂന്നുപേരും.

1

ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടെയുള്ളുവരാണ് മരിച്ചത്. ഇവര്‍ അപകടം നടന്ന തല്‍ക്ഷണം മരിച്ചു. അതേസമയം ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തിന്റെ ആഘാതത്തില്‍ ഇവരുടെ ശരീരം വാഹനത്തിനുള്ളില്‍ കുടുങ്ങി പോയെന്നാണ് പോലീസ് പറയുന്നത്. മാര്‍ബിള്‍ കയറ്റി വരികയായിരുന്നു കണ്ടെയ്‌നര്‍ ലോറി. ഇത് നിയന്ത്രണം വിട്ട ശേഷമാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പാഞ്ഞ് കയറിയത്. അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

2

രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ക്രെയിന്‍, എന്നിവ ഉപയോഗിച്ചിരുന്നെങ്കില്‍ ആദ്യ ഘട്ടത്തില്‍ കണ്ടെയ്‌നര്‍ ലോറി മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇത് മൃതദേഹം പുറത്തെത്തിക്കാന്‍ വൈകുന്നതിന് കാരണമായി. കോഴിക്കോട് നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്നു കണ്ടെയ്‌നര്‍ ലോറിയെന്നാണ് സൂചന. അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി പാലച്ചുവട് സ്വദേശി മുഹമ്മദ് നിഷാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അയല്‍വാസി ഷാഹിനയാണ് കൊലപ്പെട്ട സ്ത്രീ. ശേഷിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും അപകട സ്ഥലത്തെത്തിയപ്പോഴേക്കും ഇവര്‍ കൊലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+