ഒറ്റ ദിവസത്തെ ലാഭം 3.29 ലക്ഷം രൂപ..! ഗണേഷ് കുമാറിന്റെ ഈ ഐഡിയ വമ്പൻ ഹിറ്റ്, കൈയ്യടിച്ച് ജീവനക്കാരും
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിന് പിന്നാലെ ഇതിന് മികച്ച പ്രതികരണം. ഇതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസയോളം ലഭിക്കാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍ നൽകുന്ന സൂചന. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വകുപ്പ് മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷമാണ് ഈ മാറ്റങ്ങൾ നിലവിൽ വരുത്തിയത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്‌റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്‌ടർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ യോഗങ്ങളിലാണ് റൂട്ട് റാഷണലൈസേഷൻ എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.

ഇതിന് പിന്നാലെ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുകകയായിരുന്നു. തിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ പുനക്രമീകരിച്ച് പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കാൻ കോർപറേഷന് സാധിച്ചു. 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.
10998.40 കിലോമീറ്ററോളമാണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ കണ്ടെത്തിയത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആര്‍ടിസിക്ക് ലാഭിക്കാൻ സാധിക്കുന്നുണ്ട്. ഇതിന് പുറമെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്‌സിനായി ചെലവാകുന്നുണ്ട്. അതിലൂടെ കണക്കാക്കുന്ന ലാഭം 43,993.60 രൂപയോളമാണ്. ഇതോടെ ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ വരും. ഈ തുക ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ് കിട്ടുക.
ഈ രീതിയിൽ ഡെഡ് കിലോമീറ്റർ ഒഴിവാക്കിയപ്പോഴും ഒരു ബസ് മാത്രം പ്രവർത്തിക്കുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടംതൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്‌തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതേ രീതിയിൽ മറ്റ് ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. ഇതിലൂടെ വലിയ തുക ലാഭിക്കാം എന്നതാണ് കണക്കുകൂട്ടൽ.
നേരത്തെ മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ കെഎസ്ആർടിസിയെ അപകടാവസ്ഥയിൽ നിന്ന് കരകയറ്റുമെന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇത് പാലിച്ചുകൊണ്ടാണ് കൂടുതൽ പരിഷ്‌കാരങ്ങൾ വകുപ്പിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കെബി ഗണേഷ് കുമാർ ആരംഭിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications