Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ് ഒന്നാകെ വിരണ്ടിരിക്കുകയാണ്, ജയ് രാത്രി കര്‍ഫ്യൂ; പരിഹാസവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തോട് രാത്രികാല കര്‍ഫ്യു അടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കൂടാതെ മറ്റ് പ്രതിരോധ നടപടികളിലേക്കും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

covid

എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോണിന്റെ പരാമര്‍ശം. നിലവില്‍ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

'ഇനി എല്ലാ മലയാളികള്‍ക്കും സമാധാനിക്കാം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റ് ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തി കോവിഡിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്.

Recommended Video

cmsvideo
    കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ

    രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ്.

    നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതിരുന്നാല്‍ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്. ജയ് രാത്രി കര്‍ഫ്യൂ- അദ്ദേഹം ഫേ്‌സ്ബുക്കില്‍ കുറിച്ചു.

    ഇതിനിടെ ഷിബു ബേബി ജോണിന്റെ പിന്തുണച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ കമന്റായി വരുന്നുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയാണ്, പിണറായിയും കുറെ മണ്ടന്‍ ഉപദേശകരും, ഈ വാക്കുകള്‍ ഇന്നലെ മുതല്‍ മുഖപുസ്തകത്തില്‍ നിറയുന്നതാണ്. കാരണം വാരാന്ത്യ ലോക്ക് ഡൌണ്‍ നൈറ്റ് കര്‍ഫ്യു എന്നിവ പ്രഖ്യാപിച്ചതിനെതിരെ. ബുദ്ധിമാന്മാരായ മലയാളികള്‍ ചോദിക്കുന്നു രാത്രി കോവിഡ് വരില്ലേ? സണ്‍ഡേ കോവിഡ് ലീവിലാണോ? കോവിഡ് രൂക്ഷമായ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, ഇന്ത്യക്ക് വെളിയില്‍ പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രിക്കാന്‍ ഇത് നടപ്പിലാക്കിയത് പിണറായിയുടെ മണ്ടന്‍ ബുദ്ധി ആയിരിക്കാനാണ് സാധ്യത. മലയാളി പൊളിയല്ലേ - എന്നായിരുന്നു ഒരാളുടെ കമന്റ്.

    അതേ സമയം, കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ മറ്റ് നടപടികളും സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

    അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തില്‍ ആദ്യത്തെ ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി പോയാല്‍ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+