പിരിക്കുന്ന പണത്തിന്‍റെ കണക്കെവിടെ; ആര്‍എസ്എസ് രജിസ്റ്റ്രേഡ് സംഘടനയല്ല...
ദില്ലി: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. ആര്‍എസ്എസ് ഒരു രജിസ്‌റ്റ്രേഡ് സംഘടനയല്ലെന്നും ഇവര്‍ പിരിക്കുന്ന പണം എങ്ങോട്ട് പോകുന്നുവെന്ന് അന്വേഷിക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. ഗുരുപൂര്‍ണിമയെന്ന പേരില്‍ വര്‍ഷാ വര്‍ഷം എത്ര രൂപയാണ് പിരിക്കുന്നത്. ഇതിനൊന്നും യാതൊരുവിധ കണക്കുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുപൂര്‍ണിമ പരിപാടിക്ക് വേണ്ടി പിരിക്കുന്ന തുക എത്രയാണെന്ന് ആര്‍എസ്എസ് പറയണം. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടാന്‍ തയ്യാറാകണമെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയൊണ് ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.

ആര്‍എസ്എസ് എന്ന സംഘടനെയ നിരോധിക്കേണ്ടതിനെപ്പറ്റി പലതവണ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയല്ല ഇത്. ഇവര്‍ പിരിക്കുന്ന പണം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതിന് തെളിവില്ല. രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് പണം കണക്കില്‍ പെടുകയുമില്ല. ഇത് നിയമത്തോടുള്ള വെല്ലുവിളിയാണ്.
ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഒരു നിയമത്തെയും പേടിയില്ല. ആര്‍എസ്എസ് നേതൃത്ത്വം
ഇതിന് മറുപടി പറയണമെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ഗുജറാത്തില്‍ ദളിതരെ കഴിഞ്ഞ ദിവസം ഗോ രക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ആര്‍എസ്എസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപറ്റി ദിഗ് വിജയ് സിംഗ് പൊട്ടിത്തെറിച്ചത്.
Read More:സത്യസരണയില്‍ നടക്കുന്നതെന്ത്? മതം മാറ്റം ഇല്ലായ്മയും പ്രണയവും ചൂഷണം ചെയ്‌തോ...












Click it and Unblock the Notifications