'ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, എഡിജിപി കണ്ടതിൽ തെറ്റില്ല'; ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു.
'അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആളുകളെ കണ്ടു. അതിൽ വലിയ അപാകത ഒന്നും എനിക്ക് തോന്നുന്നില്ല' സ്‌പീക്കർ മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ നിലപാട് വ്യക്തമാക്കി.

എഡിജിപി എംആർ അജിത്കുമാറിനെതിരായ പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളോടും സ്‌പീക്കർ പ്രതികരിച്ചു. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ ചൂണ്ടിക്കാട്ടി.
അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ കൂടുതൽ സിപിഎം നേതാക്കളും അതൃപ്‌തി രേഖപ്പെടുത്തിയതിനിടെയാണ് എംആർ അജിത് കുമാറിന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ട് സ്‌പീക്കർ എഎൻ ഷംസീർ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ വിഷയം ഗൗരവമായി ഉന്നയിക്കുന്ന സമയം കൂടിയാണിത്. അതിനിടെയാണ് സ്‌പീക്കറുടെ വ്യത്യസ്‌തമായ നിലപാട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈ വിഷയത്തിൽ മൂന്ന് പേർക്കാണ് മറുപടി പറയാൻ കഴിയുകയെന്നാണ് ബിജെപി നേതാവ് വി മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്. അതിലൊരാൾ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും ദൂതനായി അയച്ചതാണ് എഡിജിപിയെ എങ്കിൽ അത് തുറന്ന് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. പിന്നെ ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് എഡിജിപിയും മറ്റൊരാൾ ആർഎസ്എസ് നേതാവുമാണെന്നും മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെയും വി മുരളീധരൻ വിമർശിച്ചു. എന്ന് മുതലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർഎസ്എസിനോട് അയിത്തം ഉണ്ടായതെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഗുരുജി ഗോൾവർക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച ആളാണ് വിഡി സതീശനെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. 2013ൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയിലും വിഡി സതീശൻ പങ്കെടുത്തിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications