നോൺവെജ് നിരോധിക്കാനാവില്ല, എന്നാൽ ബീഫ് നിരോധിക്കണം; ആർഎസ്എസ് ബൗദ്ധിക വിഭാഗം മേധാവി
ന്യൂഡല്‍ഹി:രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം മേധാവി ജെ നന്ദകുമാര്‍. സസ്യേതര ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ജെ നന്ദകുമാര്‍ പ്രതികരിച്ചു. ഇത് ആർഎസ്എസിന്റെ അഭിപ്രായമല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും നന്ദകുമാര്‍ പ്രതികരിച്ചു.
'രാജ്യത്തെ വൈവിധ്യത്തെ ആഘോഷിക്കാം'എന്ന ആശയത്തിലൂന്നി സെപ്തംബര്‍ 20 മുതല്‍ മൂന്ന് ദിവസം സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാറിന്റെ പരാമര്‍ശം.

സംഘ്പരിവാര്‍ സംഘടനകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ ആളുകളുടെ ഭക്ഷണശീലത്തിലേക്ക് ഇടപെടുന്നു എന്ന വിമര്‍ശനാത്മക ചോദ്യത്തോടായിരുന്നു 'നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് രാജ്യത്ത് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അതിന് സാധിക്കില്ലെന്നും' നന്ദകുമാര്‍ പറഞ്ഞത്.
'സാധാരണക്കാരായ ആളുകള്‍ ഇവിടെ നോണ്‍ വെജ് വിഭവങ്ങളാണ് കഴിക്കുന്നത്. ഇവ കഴിക്കാന്‍ രാജ്യത്ത് യാതൊരു നിയന്ത്രണവും ഇല്ല. കാലാവസ്ഥയും ഭൂമിശാസ്ത്രപരൃമായ പ്രത്യേകതകളും കൊണ്ട് ആളുകള്‍ ഇത്തരം ഭക്ഷണമാണ് കഴിക്കുന്നത്.'എന്നാല്‍ ബീഫ് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതിന് ശാസ്ത്രീയവും ആചാരപരവുമായ കാരണങ്ങളുണ്ടെന്ന് നന്ദകുമാര്‍ വാദിച്ചു.
ചില ശത്രു ശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ദുഷ്പ്രചാരണം നടത്തുന്നുണ്ട്. കോണ്‍ക്ലേവിനൊപ്പം രാജ്യത്തെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനായി വൈവിധ്യത്തെ നമ്മള്‍ ആഘോഷിക്കുമെന്നും നന്ദകുമാര്‍ കൂട്ടിചേര്‍ത്തു. കോണ്‍ക്ലേവിന്റെ അവസാന ദിനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...












Click it and Unblock the Notifications