മതപരമായ ആഘോഷങ്ങളെ ആർഎസ്എസ് ദുരുപയോഗം ചെയ്യുന്നു: ലക്ഷ്യം വർഗ്ഗീയ ദ്രൂവീകരണം: സിപിഎം
തിരുവനന്തപുരം: പുണ്യദിനങ്ങളിലെ ആചാരങ്ങളും ഘോഷയാത്രകളും തുടർച്ചയായി കലാപങ്ങളിലേക്ക് നീങ്ങുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് സി പി എം സംസ്ഥാന സമിത. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന അക്രമപരമ്പരകൾ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. എട്ട് സംസ്ഥാനങ്ങളിലെ ഒരു ഡസനിലധികം നഗരങ്ങളിലാണ് രാമനവമി ആഘോഷങ്ങളുടെ മറവിൽ വർഗീയ സംഘർഷങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുള്ളതെന്നും പാർട്ടി വ്യക്തമാക്കുന്നു.
ദശാബ്‌ദങ്ങളായി രാമനവമി ആഘോഷം നടക്കാറുള്ള നാടാണ് നമ്മുടെ രാജ്യം. ആരാധനാ മൂർത്തികൾക്ക് പൂജയർപ്പിച്ചും മധുരം പങ്കുവെച്ചും സമാധാനപരമായിട്ടാണ് രാമനവമി ആഘോഷിക്കാറുള്ളത്. മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസങ്ങളൊന്നും കൂടാതെ എല്ലാ വിഭാഗം ജനങ്ങളും ആഘോഷങ്ങളിൽ പങ്കാളികളാകാറുണ്ട്. രാമനവമിയുമായി ബന്ധപ്പെട്ട് ശോഭായാത്രകളൊന്നും നേരത്തേ നടക്കാറുണ്ടായിരുന്നില്ല.

എന്നാൽ, വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ഏറ്റവും നല്ല മാർഗമാണ് മതപരമായ ആഘോഷങ്ങളും ഘോഷയാത്രയുമെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞതോടെയാണ് അവ പതിവായത്. 1967ൽ നടന്ന റാഞ്ചി വർഗീയകലാപം മുതലാണ് ഇത് പ്രകടമായത് എന്നുപറയാം. 1978ലെ ജംഷഡ്‌പുർ വർഗീയ കലാപത്തിനും 1989ലെ ഹസാരിബാഗ്, കോട്ട വർഗീയ കലാപങ്ങൾക്കും കാരണമായത് രാമനവമിയുമായി ബന്ധപ്പെട്ട ഘോഷയാത്രയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന സമിതി ചൂണ്ടിക്കാട്ടുന്നു.
വർഗീയ കലാപത്തിന് തിരികൊളുത്തി ധ്രുവീകരണം സൃഷ്ടിക്കുകയും അത് രാഷ്ട്രീയ വിപുലീകരണത്തിനും വോട്ട് വർധിപ്പിക്കാനും ഉപയോഗിക്കുകയെന്നത് സംഘപരിവാർ സംഘടനകളുടെ തന്ത്രമാണ്. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരമേറ്റതോടെ രാമനവമി ആഘോഷത്തെ സംഘപരിവാർ വർഗീയകലാപങ്ങളുടെയും സംഘർഷങ്ങളുടെയും വേദിയാക്കി മാറ്റി. വിഎച്ച്പി, ബജ്‌രംഗ്‌ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് രാമനവമി, ദുർഗാപൂജ, വിജയദശമി ആഘോഷങ്ങളും ശോഭായാത്രകളും വർഗീയധ്രുവീകരണത്തിനുള്ള ഉപാധികളാക്കി മാറ്റപ്പെട്ടത്.
ഇതിനായി പല മാർഗങ്ങളും അവർ ബോധപൂർവം അവലംബിക്കുന്നതായി കാണാം. പൊലീസിന്റെ അനുവാദം മുൻകൂട്ടി വാങ്ങാതെ തന്നെ മുസ്ലീം ജനവിഭാഗം താമസിക്കുന്ന ഇടങ്ങളിലൂടെയും മസ്‌ജിദുകളും ദർഗയും നിലകൊള്ളുന്നിടങ്ങളിലൂടെയും ശോഭായാത്ര നയിക്കുക, പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിക്കുക, വാളുകളും ഹോക്കി സ്റ്റിക്കുകളും വടികളും തോക്കും മറ്റും പ്രദർശിപ്പിക്കുക തുടങ്ങി എങ്ങനെയും സംഘർഷം സൃഷ്ടിക്കാനുള്ള ചേരുവകളാണ് സംഘപരിവാർ സംഘടനകളാൽ നയിക്കപ്പെടുന്ന ഘോഷയാത്രകളിൽ കാണാനാകുന്നത്.
ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികൾക്കിടയിൽ മുസ്ലിം എന്നൊരു പൊതുശത്രുവിനെ സൃഷ്ടിക്കാനുള്ള ആർഎസ്‌എസ് അജൻഡയുടെ ഭാഗമായാണ് ഈ നീക്കം. ഓരോ വർഷവും ഈ വർഗീയ കലാപങ്ങളുടെ വ്യാപ്‌തി വർധിക്കുകയാണ്. വർഗീയ സംഘർഷങ്ങൾ ഇതുവരെയും നടക്കാത്ത സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അത് വ്യാപിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമായാണ് രാമനവമി ആഘോഷങ്ങളെ സംഘപരിവാർ കാണുന്നത്.
ഭൂരിപക്ഷമതക്കാരുടെ വോട്ട് പെട്ടിയിലാക്കാൻ ഏറ്റവും നല്ല മാർഗം വർഗീയധ്രുവീകരണമാണെന്ന് മനസ്സിലാക്കിയ ബിജെപി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന് ഭരണമുള്ള സംസ്ഥാനങ്ങളിലുമാണ് സംഘർഷമുണ്ടാക്കാൻ പ്രധാനമായും ശ്രമിച്ചത്. വിശ്വാസത്തെയും ഭക്തിയെയും ആയുധമണിയിച്ച് എങ്ങനെ രാഷ്ട്രീയ ലാഭംകൊയ്യാമെന്ന പരീക്ഷണമാണ് ആർഎസ്‌എസും ബിജെപിയും നടത്തുന്നത്. ഇത് തിരിച്ചറിയാൻ യഥാർഥ വിശ്വാസികൾക്കും ജനങ്ങൾക്കും കഴിയേണ്ടതുണ്ടെന്നും സി പി എം കൂട്ടിച്ചേർത്തു.
Hair Care-താരനെ തുരത്താനൊരു കിടിലൻ പ്രയോഗം, പക്ഷേ ഉപയോഗിക്കേണ്ടത് ഇങ്ങനെ
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications