ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇനി പിടിയിലാകാനുള്ളത് കേസിലെ ഒന്നും നാലും പ്രതികള്‍, ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകര്‍
മലപ്പുറം: തിരൂരില്‍ ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇനി പിടിയിലാകാനുള്ളത് കേസിലെ ഒന്നും നാലും പ്രതികള്‍. ഇരുവരും എസ് ഡിപിഐ പ്രവര്‍ത്തകരാണെന്നും പോലീസ് പറയുന്നു. കേസില്‍ ഒരു എസ്.ഡി.പി.ഐ.പ്രവര്‍ത്തകനെ കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ആലങ്കോട് പെരുമുക്ക് സ്വദേശി കിളിയംകുന്നത്ത് ഇല്യാസ് (18) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14ആയി.
ജാമ്യം നീട്ടാനുള്ള നീക്കവുമായി ദിലീപ്.. കോടതിയിൽ ഹാജരാകാനുമാവില്ല.. നടിയുടെ കേസിൽ വിചാരണ വൈകും?
കൊലപാതകത്തിനു വേണ്ടി നടന്ന മുഴുവന്‍ ഗൂ ഢാലോചനകളിലും പങ്കെടുക്കുകയും കൊലപാതകത്തിനു ശേഷം മൈസൂരിലെ ശ്രീരംഗപട്ടണത്തിലേക്ക് മുങ്ങുകയും ചെയ്ത ഇല്യാസ് പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കി മലപ്പുറം കുണ്ടോട്ടിയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കുണ്ടോട്ടിയില്‍ വെച്ചാണ് അറസ്റ്റ്. കേസില്‍ ഇയാള്‍ ഇരുപതാം പ്രതിയാണ്. അറസ്റ്റിലായ കുന്നത്ത് ഇല്യാസിനെ കോടതി റിമാന്റ് ചെയ്തു.

ബിബിന്‍ കൊലക്കേസില്‍ അറസ്റ്റിലായ കിളിയംകുന്നത്ത് ഇല്യാസ്
കേസില്‍ പിടിയിലാകാനുള്ള രണ്ട് പ്രതികള്‍ക്ക് പുറമെ പ്രതികളെ സഹായിച്ച കുറ്റത്തിന് ചിലപ്പോള്‍ വേറെയും പ്രതികള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു തിരൂര്‍ എസ്.ഐ സുമേഷ് സുധാകരന്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. പുതുതായി പിടിയിലാകുന്ന പ്രതികളുടെ മൊഴികള്‍ കൂടി എടുത്തുകഴിഞ്ഞാലെ പ്രതികളെ സഹായിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാകൂവെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications