കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ റബര്‍ നയം ചുവപ്പ് നാടയില്‍; ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് റബര്‍ കര്‍ഷകര്‍

നിലവില്‍ റബര്‍ ആവര്‍ത്തന സബ്‌സിഡി വിതരണം നിലച്ചതോടെ കുടിശ്ശിക 50 കോടി രൂപയായിട്ടുണ്ട്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: കേന്ദ്ര ബജറ്റില്‍ പ്രിതീക്ഷയര്‍പ്പിച്ച് കേരളത്തിലെ റബര്‍ മേഖല. അന്താരാഷ്ട്രല വിപണിയില്‍ കുതിപ്പ് തുടരുമ്പോഴും കടുത്ത പ്രസനിധിയില്‍ വീര്‍പ്പുമുട്ടുകയാണ് ആഭ്യന്തര റബര്‍ മേഖല. നാളിതുവരെ രബര്‍ മേഖലയെ സഹായിക്കുന്ന നടപടികള്‍ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന പരാതികള്‍ ഉരുമ്പോഴും കര്‍ഷകര്‍ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.

ദേശീയ റബര്‍ നയം മൂന്ന് വര്‍ഷമായിട്ടും ചുവപ്പ് നാടയില്‍ കുടുങ്ങി കിട്ടുകയാണ്. കാലാവസ്ഥ വ്യതിയാനം, വിലയിടിവ്, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലായിരുന്നു റബര്‍ നയം. എന്നാല്‍ റബര്‍ നയത്തില്‍ ഒരു ഗുണവും കര്‍ഷകര്‍ക്ക് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Rubber

ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ വന്‍ പ്രതീക്ഷയാണ് കര്‍ഷകര്‍ പങ്കുവഹിക്കുന്നത്. റബര്‍ മേഖലയോട് വലിയ പ്രതീക്ഷയൊന്നും കേന്ദ്രത്തിനില്ലെന്ന വസ്തുത നിലനില്‍ക്കെ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും ചില കര്‍ഷകര്‍ പങ്കുവെക്കുന്നു. നിലവില്‍ റബര്‍ ആവര്‍ത്തന സബ്‌സിഡി വിതരണം നിലച്ചതോടെ കുടിശ്ശിക 50 കോടി രൂപയായിട്ടുണ്ട്.

English summary
Rubber farmers is in hope for coming budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X