കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ സെല്‍ഫിയും മലയാളം നമസ്‌കാരവും, പിന്നെ രഞ്ജിനി ഹരിദാസും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥമാണ് റണ്‍ കേരള റണ്‍ നടത്തിയതെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സാന്നിധ്യമാണ് പരിപാടി ഗംഭീരമാക്കിയത്. സച്ചിനാണെങ്കില്‍ കരുതിക്കൂട്ടി ഇറങ്ങിയത് പോലെ ആയിരുന്നു.

നല്ല മലയാളത്തില്‍ 'നമസ്‌കാരം' പറഞ്ഞുകൊണ്ടായിരുന്നു സച്ചിന്റെ പ്രസംഗം തുടങ്ങിയത്. അത് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ ഹര്‍ഷാരവം മുഴക്കി. ആരാധകരുടെ ബഹളത്തിനിടെ സച്ചിന്റെ പ്രസംഗം പോലും മുങ്ങിപ്പോയി.

വേദിയില്‍ നിന്ന് ഒരു കിടിലന്‍ സെല്‍ഫിയും കൂടി എടുത്താണ് സച്ചിന്‍ മടങ്ങിയത്. രഞ്ജിനി ഹരിദാസ് ആയിരുന്നു പരിപാടിയുടെ അവതാരക.

മലയാളത്തിലൊരു നമസ്‌കാരം

മലയാളത്തിലൊരു നമസ്‌കാരം

നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് സച്ചിന്‍ പ്രസംഗിക്കാന്‍ തുടങ്ങിയത്. ആളുകളുടെ സന്തോഷം കയ്യടിയിലും ആരവത്തിലും പ്രകടമായി.

ആള്‍ക്കൂട്ടത്തില്‍ അത്ഭുതമില്ല

ആള്‍ക്കൂട്ടത്തില്‍ അത്ഭുതമില്ല

റണ്‍ കേരള റണിന് ഇത്രയും ആളുകള്‍ കൂടിയതില്‍ സച്ചിന് അത്ഭുതമൊന്നും ഇല്ല. കാരണം കേരള ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ സ്വീകരണം സച്ചിന്റെ മനസ്സിലുണ്ട്.

 കേരളത്തിനോട് പ്രത്യേക ഇഷ്ടം

കേരളത്തിനോട് പ്രത്യേക ഇഷ്ടം

കേരളത്തിനോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് സച്ചിന്‍ പറഞ്ഞപ്പോഴും കയ്യടികള്‍ മുഴങ്ങി.

എല്ലാവര്‍ക്കും പിന്തുണ

എല്ലാവര്‍ക്കും പിന്തുണ

കേരള ബ്ലാസ്റ്റേഴ്‌സിലെ താരങ്ങള്‍ക്ക് നല്‍കിയതുപോലെ ഗെയിംസിനെത്തുന്ന എല്ലാ കായിക താരങ്ങള്‍ക്കും കേരളം പിന്തുണ കൊടുക്കണമെന്നും സച്ചിന്‍ പറഞ്ഞു.

ഒടുവിലൊരു സെല്‍ഫി

ഒടുവിലൊരു സെല്‍ഫി

റണ്‍ കേരള റണിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് ഒരു സെല്‍ഫിയും പകര്‍ത്തിയാണ് സച്ചിന്‍ ഓടാനിറങ്ങിയത്.

അധികം ഓടിയില്ലേ...

അധികം ഓടിയില്ലേ...

അധിക ദൂരമൊന്നും സച്ചിന്‍ ഓടിയില്ല കെട്ടോ... എങ്കിലും സച്ചിന്റെ സാന്നിധ്യത്തില്‍ ഉര്‍ജ്ജം ഉള്‍കകൊണ്ട് ആയിരങ്ങള്‍ നന്നായി ഓടി.

English summary
Run Kerala Run: Sachin Tendulkar started his speech in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X