Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറിൽ സബ് കളക്ടറുടേത് ഹീറോയാകാനുള്ള തരം താണ ശ്രമം..!! പ്രശംസിക്കുന്ന മന്ത്രിക്ക് വേറെ പണിയില്ലേ!

മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ റവന്യൂമന്ത്രി ആര്‍ ചന്ദ്രശേഖരനും സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുമെതിരെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടറുടെ നടപടി തരംതാണ നാടകമാണെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചു. സബ്കളക്ടര്‍ പണം നല്‍കി മാധ്യമങ്ങളെ വിളിച്ചുവരുത്തിയതാണെന്ന് സംശയിക്കുന്നു. ഇതിന് കളക്ടറെ അഭിനന്ദിച്ച റവന്യൂ മന്ത്രിയുടെ നടപടി ശരിയായില്ലെന്നും എംഎംല്‍ എ പറഞ്ഞു.

munnar

ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അഭിനന്ദക്കാന്‍ നിന്നാല്‍ മന്ത്രിക്ക് വേറെ പണിയൊന്നുമില്ലെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. റവന്യൂ മന്ത്രിയുള്‍പ്പെടെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഎമ്മിനെ മോശക്കാരാക്കാന്‍ ശ്രമിക്കുകയാണെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. മൂന്നാറില്‍ നിന്നും ഒരപാട് ദൂരെയായത് കൊണ്ടാണ് മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തതെന്നും എസ് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

collector

മൂന്നാറില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ സബ് കളക്ടറെ വിളിച്ച് റവന്യൂ മന്ത്രി അഭിനന്ദിച്ചിരുന്നു. ഒഴിപ്പിക്കല്‍ നടപടിക്ക് പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+