ശബരി റെയിൽ പദ്ധതി വൈകില്ല; അഞ്ച് താലൂക്കുകളിൽ കൂടി ഭൂമി ഏറ്റെടുക്കലിന് അനുമതിയായി, ഇനി വേഗത്തിൽ
കൊച്ചി: ശബരി റെയിൽവേ പദ്ധതി ഇനി വൈകില്ലെന്ന് ഉറപ്പായി. ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന പദ്ധതിക്കാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. അഞ്ച് താലൂക്കുകളിൽ കൂടി സ്ഥലമെടുപ്പ് പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതോടെ പദ്ധതിയുടെ വേഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള യൂണിറ്റുകൾ ഉടൻ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
മൂവാറ്റുപുഴയിൽ അടക്കം അടച്ചുപൂട്ടിയ ശബരി സ്ഥലമെടുപ്പ് ഓഫീസുകൾ താമസിയാതെ തുറക്കുമെന്നാണ് കരുതുന്നത്. വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ ഓഫീസുകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴ് ഓഫീസുകളാണ് ഇതിനായി തുറക്കുക. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചായിരിക്കും ഈ ഓഫീസുകളുടെ പ്രവർത്തനം നടക്കുക. പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.

മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ളത്. ഇതിന്റെ ഉത്തരവ് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കിയിരുന്നു. എറണാകുളം ജില്ലയിൽ 152.05 ഹെക്‌ടറും കോട്ടയം ജില്ലയിൽ 119.89 ഹെക്‌ടറും ഇടുക്കി ജില്ലയിൽ 33.77 ഹെക്‌ടറുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പ് വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നാണ് വിവരം.
മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്‌ടർ ഭൂമിയാണ് ശബരി പാതയ്ക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകേണ്ടത്. ഇതിന്റെ ചെലവ് പൂർണമായും വഹിക്കുക സംസ്ഥാന സർക്കാരായിരിക്കും. ആകെ പദ്ധതി ചെലവായ 3800.9 കോടി രൂപയുടെ പകുതി തുകയായ 1900 കോടി സംസ്ഥാന സർക്കാർ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന വിഹിതം കേന്ദ്ര സർക്കാരാണ് വഹിക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികൾ വൈകാതെ ആരംഭിക്കും. സ്ഥലമേറ്റെടുപ്പ് നടത്തുന്ന ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്ന തീരുമാനം ഉടനെ വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ അതത് ജില്ലാ കളക്‌ടർമാർ സർക്കാരിന് നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ദൂരത്തിലാണ് ശബരി റെയിൽപ്പാത വരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി റെയില്‍വേ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ പണം മുടക്കുന്നുവെന്ന പ്രത്യേകതയും ശബരി റെയിൽവേ പദ്ധതിക്ക് ഉണ്ടെന്നതാണ് പ്രത്യേകത.
അങ്കമാലിയിൽ നിന്ന് തുടങ്ങി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിലൂടെ റെയിൽ പാത കടന്നുപോവുമെന്നാണ് കരുതുന്നത്. എന്നാൽ ഏതൊക്കെ ഇടങ്ങളിൽ സ്‌റ്റേഷനുകൾ അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ ധാരണ ആയിട്ടില്ല. എന്തായാലും പാത വന്നാൽ മലയോര മേഖലയ്ക്ക് ഗുണമാവും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications