കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്നത് തീക്കളി, വേണ്ടിവന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ | OneIndia Malayalam

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ഷാ പറഞ്ഞു. കേരളത്തില്‍ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്ന് അമിത് ഷാ. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയാണ്. അവര്‍ എന്ത് കുറ്റമാണ് ചെയ്തത്. പൊതു മുതല്‍ നശിപ്പിച്ചിട്ടില്ലെന്നും ഷാ പറയുന്നു. അതേസമയം ബിജെപിയുടെ ദേശീയ ശക്തി ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാല്‍ സര്‍ക്കാരിനെ വലിച്ച താഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

1

കേരള സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുകയാണ്. സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഭക്തര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഓര്‍ക്കണം. അതിക്രമം തുടര്‍ന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ താഴെയിടും. ഭക്തരെ അടിച്ചമര്‍ത്തുന്ന സമീപനം തീക്കളിയാണെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. ആ വിധികളൊന്നും നടപ്പിലാക്കാന്‍ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതെന്തിനാണ്. കേരളത്തില്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായിട്ടുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. അയ്യപ്പനില്‍ വിശ്വാസമുള്ള അമ്മമാരും സഹോദരിമാരുമാണ് വിധിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടത്തുന്നതെന്നും ഷാ പറഞ്ഞു.

പന്തളം അമ്മയുടെ ശാപവാക്കുകള്‍ എന്ന പേരില്‍ പ്രചാരണം, മലചവിട്ടിയാൽ കുട്ടികളുണ്ടാവില്ലപന്തളം അമ്മയുടെ ശാപവാക്കുകള്‍ എന്ന പേരില്‍ പ്രചാരണം, മലചവിട്ടിയാൽ കുട്ടികളുണ്ടാവില്ല

ആര്‍ത്തവം അശുദ്ധിയല്ല!! ശബരിമലയില്‍ പോകും! വധഭീഷണിയില്ല.. നിലപാട് വ്യക്തമാക്കി എബിവിപി നേതാവ്ആര്‍ത്തവം അശുദ്ധിയല്ല!! ശബരിമലയില്‍ പോകും! വധഭീഷണിയില്ല.. നിലപാട് വ്യക്തമാക്കി എബിവിപി നേതാവ്

English summary
sabarimala amit shah against sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X