മകരജ്യോതി കാത്ത് ഭക്തജനലക്ഷങ്ങള്‍
ശബരിമല: പുണ്യദര്‍ശനം കാത്ത് ഭക്തജനലക്ഷളാണ് അയ്യപ്പന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നത്. കഠിന വ്രതാനുഷ്ഠാനത്തിലൂടെ സര്‍വവും അയ്യപ്പനു സമര്‍പ്പിച്ചു മകരജ്യോതിക്കായി ശരണം വിളികളോടെ കാത്തിരിക്കുയാണ് ഭക്തര്‍. വൈകീട്ട് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുക. പമ്പയിലും സന്നിധാനത്തും ഭക്തജനലക്ഷങ്ങളുടെ തിരക്കാണ് കാണാന്‍ കഴിയുന്നത്.

7.15നാണ് മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ അഴിച്ചുനീക്കിയശേഷമാണ് മകരസംക്രമ പൂജ. 7.45 ഓടെ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടും. മകരജ്യോതി ദര്‍ശിച്ച് തിരിച്ചു പോകുന്ന ഭക്തര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ലഭ്യമാക്കുന്നുണ്ട്.
വൈകീട്ട് അഞ്ചരയോടെ അയ്യപ്പവിഗ്രഹത്തില്‍ അണിയിക്കാനുള്ള തിരുവാഭരണവുമായി ഘോഷയാത്ര ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

ഭക്തജനത്തിരക്ക്
ശരണം വിളികള്‍ മുഴക്കി ഭക്തജനങ്ങള്‍ പമ്പയിലും അയ്യപ്പന്റെ സന്നിധിയിലും നിറഞ്ഞു. മകരവിളക്കിനായി കാത്തിരിക്കുന്ന തീര്‍ത്ഥാടകര്‍

ശരണമന്ത്രങ്ങളാല്‍ മുഖരിതം
ശരണമന്ത്രങ്ങളാല്‍ മുഖരിതമാണ് സന്നിധാനം. കലിയുഗവരദനെ മനസില്‍ ധ്വാനിച്ച് പുണ്യദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തര്‍.

ദീപാരാധനയ്ക്ക് ശേഷം ഭക്തര്‍ അയ്യനെ ദര്‍ശിക്കും
മകരസംക്രമ പൂജയ്ക്കുശേഷം ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടും

ഭക്തരുടെ ഭജന
ഡോ.എസ് ചന്ദ്രമൗലിയുടെ നേതൃത്വത്തിലുള്ള സംഘം സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ ഭജന നടത്തുന്നു.

അയ്യപ്പന് സമര്‍പ്പിക്കാന്‍
മകരസംക്രമപൂജയില്‍ അഭിഷേകം ചെയ്യാനുള്ള നെയ്യ്‌ത്തേങ്ങയുമായി കന്നിസ്വാമി സത്യനാരായണനും ഗുരുസ്വാമി രംഗനാഥും സന്നിധാനത്ത്












Click it and Unblock the Notifications