ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ എസ്ഐടി പരിശോധന പൂർത്തിയായി, രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണം നടത്തിയ പരിശോധന പൂർത്തിയായി. എട്ട് മണിക്കൂറോളമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനകൾ നടന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധവുമാണ് എസ്ഐടി പ്രധാനമായും പരിശോധന നടത്തിയ കാര്യങ്ങൾ. ഇവിടെ നിന്ന് ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
സ്വർണാഭരണങ്ങൾ പരിശോധിക്കാനായി തന്ത്രിയുടെ വീട്ടിലേക്ക് സ്വർണപ്പണിക്കാരനെ എത്തിച്ചിരുന്നു. ശനിയാഴ്‌ച ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പോലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. തന്ത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടെ വീട്ടിൽ നിന്ന് എസ്‌ഐടി ശേഖരിച്ചു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴിയും രേഖപ്പെടുത്തി.

വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങളുടെ പഴക്കം, മൂല്യം, അളവ് എന്നിവയാണ് പ്രാദേശിക സ്വർണപ്പണിക്കാരനെ കൊണ്ടുവന്നെത്തിച്ച് പരിശോധിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടിലെ സ്വർണം ഉൾപ്പെടെയുള്ള ഉരുപ്പടികൾ എന്നിവയും എസ്ഐടി പരിശോധിച്ചു.
പരിശോധനയുടെ ആദ്യഘത്തിൽ വീട്ടിൽ തന്ത്രിയുടെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിലാണ് മരുമകൾ ഉൾപ്പെടെയുള്ളവരെ വീട്ടിലേക്ക് കയറാൻ പ്രത്യേക അന്വേഷണ സംഘം അനുവദിച്ചത്. പിന്നീട് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് ബന്ധുക്കളോട് എസ്ഐടി വിശദമായി ചോദിച്ചറിഞ്ഞുവെന്നാണ് വിവരം.
അതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ടോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. നിരീക്ഷണത്തിന് വേണ്ടിയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതെന്നാണ് ഡോക്‌ടർമാർ നൽകുന്ന വിവരം.
ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിച്ചതോടെയാണ് സംഭവം. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശേഷം അവിടെ നിന്ന് തന്ത്രിയുടെ ഇസിജി അടക്കമുള്ളവ പരിശോധിച്ചുവെങ്കിലും അവർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തിങ്കളാഴ്‌ച ഇത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയേക്കും. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് നിലവിൽ എസ്ഐടിയുടെ നീക്കം.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications