ശബരിമല കര്‍ക്കിടക മാസപൂജ: വെര്‍ച്വല്‍ ക്യൂ വഴി 5000 പേരെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ക്കിടക മാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി 5000 പേരെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ഡോസ് വാക്‌സിനേഷന്‍, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവാ സര്‍ട്ടിഫിക്കറ്റുള്ള ആളുകളെയാണ് ഇത്തവണ ശബരിമലയില്‍ പ്രവേശിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ
അടുത്ത വെള്ളിയാഴ്ചയാണ് കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുക. 21ന് രാത്രി നട അടയ്ക്കും. വെര്‍ച്വല്‍ ക്യു സംവിധാനത്തിലൂടെ അവസരം ലഭിക്കാത്ത ആരെയും മല കയറാന്‍ അനുവദിക്കുന്നതല്ല.
അതേസമയം, കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Recommended Video
അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ... വൈറൽ












Click it and Unblock the Notifications