Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന; 163 കോടി കടന്ന് നടവരവ്

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനം ഒരു മാസം പിന്നിടുമ്പോൾ ശബരിമലയിൽ ഇത്തവണ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ഇതേ കാലയളവിൽ ദർശനത്തിനെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 22.7 കോടി രൂപയുടെ അധിക വരുമാനവും ഇക്കുറി ശബരിമലയിൽ ലഭിച്ചു. മണ്ഡലവിളക്ക് സമയത്ത് തിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി നവംബർ 15ന് നട തുറന്നതിന് ശേഷമുള്ള 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് ഇന്ന് പുറത്തുവിട്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കണക്കുകൾ അവതരിപ്പിച്ചു. ഒരു മാസം പിന്നിടുമ്പഴേക്കും വരുമാനത്തിൽ ഉൾപ്പെടെ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

sabarimala revenues

22,67,956 തീർഥാടകരാണ് ഈ സീസണിൽ സന്നിധാനത്ത് ഇതുവരെ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം തീർഥാടകരുടെ വർധനയുണ്ട് ഇത്. മാത്രമല്ല വരുമാനവും നല്ല രീതിയിൽ ഉയർന്നിട്ടുണ്ട്. 29 ദിവസത്തെ കണക്കെടുക്കുമ്പോൾ 163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവായി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാന ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അരവണ വിറ്റുവരവിലാണ് വൻ കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ വിൽപ്പനയാണ് ഈ കാലയളവിൽ നടന്നതെങ്കിലും ഇക്കുറി അത് 82.5 കോടിയിലധികം രൂപയായി ഉയർന്നു.

അരവണ വിറ്റുവരവിലൂടെ മാത്രം കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപയുടെ വരുമാനം ഉണ്ടായി. കാണിക്കയുടെ കാര്യത്തിലും കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കാണിക്ക കഴിഞ്ഞ മണ്ഡലകാലത്തെ 43 കോടിയിൽ നിന്ന് 52 കോടിയായും ഉയർന്നു. ശേഷിക്കുന്ന വരുമാനം അപ്പം ഉൾപ്പെടെയുള്ള പ്രസാദം വിൽപ്പനയിലൂടെയാണ്.

അതേസമയം, ഒട്ടേറെ നൂതനമായ സംവിധാനങ്ങളും സൗകര്യങ്ങളും ഇക്കുറി ഭക്തരുടെ യാത്ര സുഗമമാക്കാൻ ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. അതിൽ പ്രധാനമായിരുന്നു സമഗ്ര വിവരങ്ങൾ അടങ്ങിയ സ്വാമി ചാറ്റ്ബോട്ട്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇതുവരെ ഒന്നേകാൽ ലക്ഷത്തോളം ഭക്തരാണ് ഇതിന്റെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം പതിനായിരത്തിൽ അധികം ഭക്തരാണ് ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും അടുത്തുള്ള വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് സ്വാമി ചാറ്റ് ബോട്ടിലൂടെ ലഭ്യമാകും. പൊതുവെ അന്യ സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തർക്കാണ് ഇത് ഏറ്റവും ഗുണമാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+