ശബരിമലയില്‍ പണം വാങ്ങി ദര്‍ശനം നടത്താം; പ്രയാര്‍ ഗോപാലകൃഷ്ണന് രാജിവയ്ക്കാന്‍ വയ്യ...
തിരുവനന്തപുരം: ശബരിമലയില്‍ പണം വാങ്ങിയുള്ള വിഐപി ദര്‍ശന പാക്കേജിനെ അനുകൂലിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. നേരത്തെ വിഐപി ദര്‍ശനത്തിന് പണം ഈടാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രയാര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ പണം വാങ്ങി ദര്‍ശനം നടത്തുന്നതില്‍ തെറ്റിലലെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് നേരത്തെഹൈക്കോടതിയില് സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പുറത്ത് വന്നതോടെ പണം വാങ്ങിയുള്ള ദര്‍ശനം നടത്താനാവില്ലെന്ന വാദം അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണെന്ന് ആരോപണമുയര്‍ന്നു.

പ്രയാര്‍ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരും രംഗത്തു വന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം. പണം വാങ്ങി ദര്‍ശനം നടത്താമെന്ന പാക്കേജിനെ അംഗീകരിക്കുന്നു. ഇതില്‍ എന്തൊക്കെ ഉള്പ്പടുമെന്ന് വിശദമായി ദേവസ്വം ബോര്‍ഡിനെ അറിയിക്കു. അടുത്ത ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പാക്കേജും ദേവസ്വം ബോര്‍ഡിന്റെ പാക്കേജും രണ്ടാണെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാദം.
എന്നാല്‍ ഈ പ്രശ്നത്തില്‍ തര്‍ക്കം നീട്ടിക്കൊണ്ട് പോകാനാവില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയുന്നത്. ദര്‍ശന പാക്കേജ് എന്താണ്, എന്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: എം സ്വരാജിന്റെ പരിഹാസം അതിര് കടക്കുന്നോ; സിപിഐയില്‍ മരുന്നിന് പോലും ഒരാളില്ലേ !
ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ മുഖ്യമന്ത്രയും പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിണറായി പ്രയാറിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. ഇതിന് പിന്നാലെ സര്‍ക്കാരിന് താല്പര്യമില്ലെങ്കില് രാജിവയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രയാര്‍ രംഗത്ത് വന്നു. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് മാറ്റിയതാണെന്നാണ് റിപ്പോര്‍ട്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications