Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും

മലപ്പുറം; ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കുറ്റിപുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷയും സൗകര്യങ്ങളും ഒരുക്കാന്‍ ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ കുറ്റിപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ ധാരണയായി. മിനി പമ്പയിലും അയ്യപ്പക്ഷേത്ര പരിസരത്തും പൊലീസ് സേവനം ഉറപ്പാക്കും. നവംബര്‍ 10 ന് മുന്‍പ് മേഖലയില്‍ വൈദ്യുതി വിളക്കുകള്‍ സജ്ജീകരിക്കും. ഭക്തര്‍ക്ക് വിരി വെക്കാന്‍ സൗകര്യമൊരുക്കും.

abarimala12-19-1500

രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ലൈഫ് ഗാര്‍ഡുകളുടെ സേവനം 24 മണിക്കൂറും മിനി പമ്പയില്‍ ലഭ്യമാക്കും. മണ്ഡല മകരവിളക്ക് കാലം തീരും വരെ ബോട്ട് സംവിധാനം ഏര്‍പ്പെടുത്തും. മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേവനം, ആംബുലന്‍സ് സേവനം എന്നിവ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. പുഴയുടെ ഇരുകരകളിലും ബാരിക്കേഡ് സ്ഥാപിക്കും. ടോയ്‌ലറ്റ് സൗകര്യവും മാലിന്യം നീക്കാനുള്ള സംവിധാനവും ഉടന്‍ ഒരുക്കും. ശുദ്ധജല ലഭ്യത ഉറപ്പാക്കാനും എം.എല്‍ നിര്‍ദേശം നല്‍കി. കെ.ടി.ഡി.സിയുടെ മോട്ടല്‍ ആരാമില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം. മെഹറലി, തിരൂര്‍ ആര്‍.ഡി.ഒ പി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു. മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. കൊവിഡിന്റേയും മഴക്കെടുതിയുടേയും പശ്ചാത്തലത്തിൽ തീർത്ഥാടത്തിന് പരിമിതികൾ ഫണ്ട്. അതിനാൽ ത്ന്നെ സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

അതിനിടെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അതും കൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+