Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വരുമാനത്തിൽ ഇടിവ്; മുൻ വർഷത്തേക്കാൾ പതിനെട്ട് കോടി കുറവ്, ഭക്തരുടെ തിരക്ക് തുടരുന്നു...

പത്തനംതിട്ട: മണ്ഡലകാല സീസൺ 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവിൽ വൻ കുറവെന്ന് കണക്കുകൾ. ഇതുവരെ 204.30 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 222.98കോടിയായിരുന്നു വരുമാനം.

കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതുവരെ ശബരിമലയിൽ കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വിൽപനയിലൂടെ 96.32 കോടി രൂപയും, അപ്പം വിൽപനയിലൂടെ 12.38 കോടി രൂപ രൂപയും ലഭിച്ചു.

sabarimalarevenue

മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ ആകെ 31,43,163 പേരാണ് ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകിയെന്നും പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27ന് രാത്രി 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി വീണ്ടും ഡിസംബർ 30ന് വൈകീട്ട് നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകീട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

പതിവ് പൂജകൾക്കുശേഷം വൈകീട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടർന്നു തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും ഉണ്ടാവും. ജനുവരി 19ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെയായിരിക്കും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയിൽ ഭക്തജന തിരക്ക് ഇപ്പോഴും തുടരുകയാണ്. പമ്പ മുതൽ സന്നിധാനം വരെ ഘട്ടംഘട്ടമായാണ് ഭക്തരെ കടത്തിവിടുന്നത്. പലർക്കും 15 മണിക്കൂർ വരെ ദർശനത്തിനായി കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ദർശനം നടത്തിയ ശേഷം തീർത്ഥാടകർ മലയിറങ്ങാൻ വൈകുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+