Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ ഇക്കുറിയും വരുമാന വർധനവ്; 15 ദിവസം കൊണ്ട് 92 കോടി, അരവണ വിറ്റ് മാത്രം 47 കോടി രൂപ

പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല- മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം കൊണ്ട് മാത്രം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ വരുമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്നലെ (നവംബർ 30) വരെയുള്ള കണക്ക് മാത്രമാണിത്. വിവാദങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഭക്തജന തിരക്ക് അനുഭവപ്പെടുകയാണ്.

ഇത്തവണയും പതിവ് പോലെ വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിന്ന സ്ഥാനത്താണിത്. 6.86 ശതമാനം വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ഇക്കാലയളവിൽ കിട്ടിയത്.

sabarimalarevenue

കാണിക്കയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സീസണിൽ ഇതേസമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത്‌ 26 കോടിയായി ഉയർന്നു എന്നതാണ് പ്രത്യേകത. 18.18 ശതമാനം വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്. ഈ സീസണിൽ 13 ലക്ഷത്തോളം ഭക്തരാണ് നവംബർ 30 വരെ ശബരിമലയിൽ ദർശനത്തിനായി എത്തിയത്.

അരവണ കൂടാതെ വേറെയും പായസങ്ങൾ

അരവണ അല്ലാതെ മറ്റ് മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പസ്വാമിയ്ക്ക് നിവേദിക്കാനായി. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളുപായസം, വെള്ള നിവേദ്യം എന്നിവയാണ് അത്. രാവിലെ 7.30നുള്ള ഉഷ: പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശേഷം അതിലേക്ക് ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്.

വെള്ള നിവേദ്യം എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കുന്ന ഒന്നാണ്. എള്ളു പായസം രാത്രി 9.15ലെ അത്താഴപൂജയ്ക്കുള്ളതാണ്. എള്ളു പായസം യഥാർത്ഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ളു തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കി. ഇവയ്ക്ക് ഒക്കെ ഇക്കുറി ആവശ്യക്കാർ ഏറെയാണ്.

വിൽപനയ്ക്ക് പഞ്ചാമൃതവും

പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ അഭിഷേകത്തിന് ഉപയോഗിക്കുന്നതാണ് പഞ്ചാമൃതം. കൽക്കണ്ടം, ശർക്കര, കദളി പഴം, ഉണക്ക മുന്തിരി, നെയ്യ്, തേൻ, ഏലയ്ക്ക പൊടി, ചുക്കുപൊടി എന്നിങ്ങനെ എട്ട് കൂട്ടുകൾ ചേർത്താണ് പഞ്ചാമൃതം തയ്യാറാക്കി എടുക്കുന്നത്. പായസങ്ങളിൽ അരവണയും, പഞ്ചാമൃതവുമാണ് ശബരിമലയിൽ നിന്ന് വിൽപ്പന നടത്തുന്നത്. അതിൽ പക്ഷേ ആവശ്യക്കാർ ഏറെയുള്ളത് അരവണയ്ക്ക് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+