നിറപുത്തരിക്കായി ശബരിമല നട നാളെ തുറക്കും; തീർത്ഥാടകർക്ക് അതീവ ജാഗ്രത നിർദ്ദേശം, പമ്പാ സ്നാനം അനുവദിക്കില്ല
പത്തനംതിട്ട: നിറ പുത്തരിക്കായി ശബരിമല നട നാളെ തുറക്കും . മഴയുടെ പശ്ചാത്തലത്തില്‍ ചടങ്ങുകൾ മാറ്റിവെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നട നാളത്തന്നെ തുറക്കുമെന്നും തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല നിറ പുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

കാലാവസ്ഥ മോശമായാൽ യാത്ര അനുവദിക്കണമോയെന്ന കാര്യത്തിൽ കളക്ടർക്ക് തീരുമാനം എടുക്കാമെന്നായിരുന്നു ഇന്ന് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചത്. മഴയുടെ ശക്തി കുറഞ്ഞതും നദികളിലെ ജലനിരപ്പ് കുറഞ്ഞു വരുന്നതായും വിലയിരുത്തിയായിരുന്നു ഇത്.
ജില്ലയില്‍ മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ മഴയുള്ള സാഹചര്യത്തിൽ തീർത്ഥാടകർ ജാഗ്രത കൈവിടരുതെന്ന് കളക്ടർ വ്യക്തമാക്കി.
മഴ തുടരുന്നു:9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണം. മാത്രമല്ല, നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പമ്പാ സ്‌നാനത്തിന് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ഥാടകരെ കടത്തി വിടുക.
അവശ്യം വരുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ വിന്യസിക്കും. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളും ജീവനക്കാരേയും സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ഓഗസ്റ്റ് 4ന് പുലർച്ചെ 5.40നും 6നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നിറപുത്തരി ചടങ്ങുകൾ നടക്കുക. ഇത്തവണ ചെട്ടികുളങ്ങര ക്ഷേത്ര പരിസരത്തെ പാടത്ത് വിളയിച്ച നെൽക്കതിരുകളാണ് പൂജയ്ക്കായി ഉപയോഗിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് മൂന്നിന്(03-08-22) കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ പറഞ്ഞു.
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ












Click it and Unblock the Notifications