സാബു എം ജേക്കബ് എഎപിയിലേക്ക്: നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് പാർട്ടി
സാബു എം ജേക്കബ് വന്നാല്‍ നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നാണ് എഎപി പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ബദല്‍ മുന്നോട്ട് വെക്കുന്ന ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്ററും വ്യവസായിയുമായ സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്കെന്ന് സൂചന. ഇരുപക്ഷവും ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിട്ടില്ലെങ്കില്‍ അണിയറയില്‍ ചർച്ചകള്‍ സജീവമാണെന്നും പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ എ എ പി ഘടകത്തെ പിരിച്ച് വിട്ട ദില്ലിയില്‍ നിന്നുള്ള സംഘം അടുത്തിടെ കേരളത്തില്‍ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിലാണ് ലയനം സംബന്ധിച്ച ചർച്ചകള്‍ നടന്നതെന്നാണ് റിപ്പോർട്ട്.

സാബു എം ജേക്കബ് എഎപിയിലേക്ക്
ജനുവരി 26 മുതൽ 29 വരെയായിരുന്നു ദില്ലി സംഘത്തിന്റെ കേരള സന്ദർശനം. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന ഘടകത്തെ ദേശീയ നേതൃത്വം പിരിച്ച് വിട്ടത്. കേരള സന്ദർശന വേളയില്‍ പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചർച്ചകളും സജീവമായിരുന്നു.

സാബു എം ജേക്കബുമായി ചർച്ച
പുതിയ നേതൃത്വത്തെ കണ്ടെത്താനായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരേയുള്ള പ്രമുഖരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇത്തരത്തിലാണ് സാബു എം ജേക്കബുമായി ചർച്ച നടന്നത്. ഇദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

ആം ആദ്മി പാർട്ടിയുടെ ഭാഗമായാല്‍
സാബു ജേക്കബ് ആം ആദ്മി പാർട്ടിയുടെ ഭാഗമായാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും ശക്തമാണ്. ഇതോടൊപ്പം തന്നെ പുതിയ സംസ്ഥാന നേതൃത്വത്തിലും സാബു എം ജേക്കബിന് ഉന്നത പദവി തന്നെ ലഭിച്ചേക്കും. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ സംഘടന ജനറൽ സെക്രട്ടറി ഡോക്ടർ സന്ദീപ് പതക് അറിയിക്കുന്നത്.
Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

കേരളത്തിലും ഒഡീഷയിലും
കേരളത്തിലും ഒഡീഷയിലും നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സജീവമാകണമെന്ന തീരുമാനത്തോടെയായിരുന്നു ജനുവരി ആദ്യ പകുതുയിൽ ഡൽഹിയിൽ ചേർന്ന ആം ആദ്മി ഉന്നതതല യോഗ പിരിഞ്ഞത്. ഇതിന് മുന്നോടിയായി താഴെതട്ട് മുതൽ സംഘടനയെ പുനഃസംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടന്ന് വരുന്നത്.

എ എ പി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും
അതേസമയം നേരത്തെ എ എ പി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കിഴക്കമ്പലത്ത് എത്തി ട്വന്റി-ട്വന്റിയുമായി സഖ്യ പ്രഖ്യാപനം നടത്തിയിരുന്നു. ജനക്ഷേമ മുന്നണി എന്ന് ആം ആദ്മി-ട്വന്റി ട്വന്റി സഖ്യത്തിന് പേര് നല്‍കുകയും ചെയ്തു. ദല്‍ഹിയും പഞ്ചാബും ആം ആദ്മി സര്‍ക്കാരിന് കീഴില്‍ കുതിക്കുകയാണ്. അവിടെ സംഭവിച്ചത് തന്നെ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും കെജ്രിവാള്‍ അന്ന് പറഞ്ഞിരുന്നു.

ആം ആദ്മി ഉള്‍പ്പെടെ മറ്റൊരു പാര്‍ട്ടിയുമായും
അതേസമയം, ആം ആദ്മി ഉള്‍പ്പെടെ മറ്റൊരു പാര്‍ട്ടിയുമായും ലയിക്കില്ലെന്നായി സാബു എം ജേക്കബിന്റെ നിലപാട്. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് ശ്രമമമെന്നും ആം ആദ്മിയുമായുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു മത്സരിക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറി.












Click it and Unblock the Notifications