സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു; മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; എഫ്ഐ ആർ
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെ വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാനെതിരെ എഫ് ഐ ആർ. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതായി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, സജി ചെറിയാൻ നടത്തിയ പരാമർശം വളരെ വിവാദം സൃഷ്ടിക്കുകയും ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ മന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോകുകയും ചെയ്തു. നിലവിൽ എം എൽ എ സ്ഥാനം ഇദ്ദേഹം രാജി വെച്ചിട്ടില്ല.

സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..












Click it and Unblock the Notifications