സജി ചെറിയാന് വീണ്ടും കുരുക്ക്: എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണം; ആവശ്യം ശക്തം
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി പദവി നഷ്ടപ്പെട്ട സജി ചെറിയാനെതിരെ നിർണായക തീരുമാനങ്ങൾ ഇനിയും ഉണ്ടായേക്കും. വരും ദിവസങ്ങളിൽ സി പി എം ഇതു സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും എന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിന്റെ എം എൽ എ സ്ഥാനവും രാജിവയ്ക്കേണ്ടി വരും.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തേക്കും. എന്നാൽ, മന്ത്രി സജി ചെറിയാന്റെ വകുപ്പ് കൈകാര്യം ചെയ്യുന്നതിലേക്ക് വേണ്ടി പുതിയ മന്ത്രിയെ ഉടൻ തീരുമാനിച്ചേക്കില്ല.

അതേസമയം, സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വ്യക്തമായതിന് പിന്നാലെ ആയിരുന്നു മന്ത്രി സ്ഥാനം രാജിവെക്കാൻ സി പി എം നേതൃത്വം നിർദേശം നൽകിയത്. ഇന്ത്യൻ ഭരണ ഘടനയെ അടിസ്ഥാനമാക്കി നൽകിയ സത്യവാചകത്തിന്റെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന നിയമവിദഗ്ധർ വിലയിരുത്തിരുന്നു.
ഈ കാരണത്താൽ തന്നെ, മന്ത്രി സ്ഥാനം മാത്രം രാജിവെയ്ച്ചാൽ മതിയാകില്ലെന്നും എം എൽ എ സ്ഥാനവും രാജിവെക്കേണ്ടി വരില്ലേ എന്ന ചോദ്യമാണ് ഇതിന് പിന്നാലെ വിവിധയിടങ്ങളിൽ നിന്നും ഉയരുന്നുത്.
അതേസമയം, സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..












Click it and Unblock the Notifications