കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖേദം പ്രകടിപ്പിക്കാത്തത് നിർഭാഗ്യകരം; ക്യാപ്റ്റന്റെ വിക്കറ്റ് ഉടൻ തെറിക്കും';കെ സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം; രണ്ടാം എൽ ഡി എഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രണ്ടാം വിക്കറ്റ് ഉടൻ തെറിക്കും. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ വിക്കറ്റും തെറിക്കുമെന്നും സുധാകരൻ പറഞ്ഞു.മതിരുവനന്തപുരം പേട്ട വസതിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

'തിരിച്ചെടുക്കാൻ ഇനി ഡാം തുറന്നുവിടരുത്',ആദ്യ വിക്കറ്റ് വീണു';പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ'തിരിച്ചെടുക്കാൻ ഇനി ഡാം തുറന്നുവിടരുത്',ആദ്യ വിക്കറ്റ് വീണു';പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

ക്യാപ്റ്റൻ്റെ വിക്കറ്റും ഉടൻ തെറിക്കും

'ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജി വെച്ച നടപടി സ്വാഗതാർഹമാണ്. .രണ്ടാം എൽ ഡി എഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി . രണ്ടാം വിക്കറ്റ് ഉടൻ വീഴും. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റൻ്റെ വിക്കറ്റും തെറിക്കും'

പ്രസംഗത്തെ ന്യായീകരിക്കുന്നതിൻ്റെ വൈരുധ്യം

' ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ
സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് സംശയമാണ്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ സജി ചെറിയാൻ തയ്യാറാവാതിരുന്നത് നിർഭാഗ്യകരം. പ്രസംഗത്തെ ന്യായീകരിക്കുന്നതിൻ്റെ വൈരുധ്യം സി പി എം പരിശോധിക്കണം.സി പി എമ്മിൻ്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി.സത്യസന്ധമായി ഉള്ളിൽ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾകൊള്ളാൻ സജി ചെറിയാൻ തയ്യാറാവണം'.

വാശി തീർക്കാൻ പോലെയാണ്


മന്ത്രി പദവി അദ്ദേഹം രാജി വെച്ചത് ആരോടോ വാശി തീർക്കാൻ പോലെയാണ് തോന്നിയത്.എംഎൽഎ സ്ഥാനത്ത് തുടരാനും സജി ചെറിയാൻ യോഗ്യനല്ല.അക്കാര്യത്തിൽ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.

 എം എൽ എ സ്ഥാനവും രാജിവെക്കാൻ തയ്യാറാകണമെന്ന്


അതേസമയം രാജ്യത്തിൻ്റെ ഭരണഘടനയേയും അതിൻ്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവെക്കാൻ തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. . ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണ്. ധാർമ്മികമായും നിയമപരമായും എം എൽ എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊലീസ് കേസെടുത്തിട്ടില്ല


ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് രാജ്യത്തിൻ്റെ ഭരണഘടനയേയും ദേശീയബിംബങ്ങളെയും അവഹേളിക്കുന്നത് കുറ്റകൃത്യമാണ്. അദ്ദേഹത്തിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളുണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. സജി ചെറിയാനെതിരെ ഉടൻ പൊലീസ് കേസെടുക്കണം. രാജിക്ക് തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബി ജെ പി മുന്നോട്ട് പോവും. സ്വതന്ത്ര തീരുമാനപ്രകാരമാണ് രാജിയെന്നാണ് സജി ചെറിയാൻ പറയുന്നത്. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്തിട്ടും പാർട്ടി രാജിവെക്കാൻ ആവശ്യപ്പെടാത്തത് നിയമവിരുദ്ധമാണ്. രാജ്യത്തോട് കൂറില്ലാത്തവരാണ് സിപിഎമ്മെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂറ് ചൈനയോടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

6


ഇന്ന് വൈകീട്ടായിരുന്നു ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാൻ രാജിവെച്ചത്. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നതെന്നായിരുന്നു രാജി പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കിയത്.

'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

English summary
Saji cheriyan's Resignation; K sudhakaran says Pinarayi will also resign soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X