'ഒരുപാട് വിവരം കെട്ടവന്മാരെ കാണാറുണ്ട്, സജി ചെറിയാന് ഒരു മന്ത്രിയായി തുടരാൻ അവകാശമില്ല'; കെമാൽ പാഷ
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി റിട്ട . ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. രാജി ചോദിച്ചു വാങ്ങണമെന്നും ഇത്തരത്തിലുള്ള ആളുകളെ മന്ത്രിസഭയിൽ കൊണ്ട് നടക്കാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഒരുപാട് വിവരം കെട്ടവമാരെ നമ്മൾ കാണാറുണ്ട്. പക്ഷേ, അവർക്ക് അഭിപ്രായം പറയുകയോ വിമർശിക്കുകയോ ചെയ്യാം. എന്നാൽ, ഭരണഘടനയുടെ ബലത്തിൽ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്ന ഒരു മന്ത്രിക്ക് ഒരു കാരണവശാലും ഇത്രയും വൃത്തികെട്ട രീതിയിൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പറയാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെമാൽ പാഷയുടെ വാക്കുകൾ ;
'ഒരു ഭരണഘടനയുടെ ബലത്തിൽ സത്യപ്രതിജ്ഞ ചെയ്തേക്കുന്ന ഒരു മന്ത്രി ഭരണഘടനയെയും അതുപോലെ മറ്റ് നിയമങ്ങളും അനുസരിച്ച് ഭരണ നിർവഹണം നടത്തിക്കോളാം എന്ന് പ്രതിജ്ഞ ചെയ്ത കയറിയിരിക്കുന്ന ഒരാൾ, ആ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാനുള്ളതാണെന്ന് പറയുമ്പോൾ ഇതിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കണം എന്ന് പോലും എനിക്കറിയില്ല...

സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഒരു കാരണവശാലും ഇത്തരത്തിലുള്ള കാഴ്ചപ്പാടുള്ള വ്യക്തിക്ക് മന്ത്രിയായി തുടരാനുള്ള അവകാശമോ അർഹതയും ഇല്ല. ജനങ്ങളെ കൊള്ളയടിക്കാനാണ് ഭരണഘടന എന്നു പറഞ്ഞു കഴിഞ്ഞാൽ .. ശരിയായിരിക്കാം... അദ്ദേഹത്തിന് നല്ല ബോധ്യം കാണും.... മുഖ്യമന്ത്രിയായ പിണറായി വിജയനും ഈ ബോധ്യം കാണും... ജനങ്ങളെ കൊള്ളയടിക്കാനുള്ള സംവിധാനമാണ് നമ്മുടെ ഭരണഘടന എന്നത്.

രാജി ചോദിച്ചു വാങ്ങണം. കാരണം. ഇത്തരത്തിലുള്ള ആളുകളെ മന്ത്രിസഭയിൽ കൊണ്ട് നടക്കാൻ പാടില്ല. ഒരുപാട് വിവരം കെട്ടവൻമാരെ നമ്മൾ കാണാറുണ്ട്. പക്ഷേ, അവർക്ക് അഭിപ്രായം പറയുകയോ വിമർശിക്കുകയോ ഒക്കെ ചെയ്യാം. എന്നാൽ, ഭരണഘടനയുടെ ബലത്തിൽ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്ന ഒരു മന്ത്രിക്ക് ഒരു കാരണവശാലും ഇത്രയും വൃത്തികെട്ട രീതിയിൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പറയാൻ അവകാശമില്ല. അതുമാത്രമല്ല , ഭരണഘടനയിലെ ജനാധിപത്യവും മതേതരത്വവും എന്നൊക്കെ പറയുന്നത് അത് കുന്തവും കുടച്ചക്രവും എന്നൊക്കെയാണ് പറയുന്നത്.

അദ്ദേഹത്തെ സംബന്ധിച്ച് ഈ ജനാധിപത്യം എന്ന് പറയുന്നത് കുന്തവും കുടചക്രവും ആണ് . ഇവിടെ ജനാധിപത്യം എന്ന് പറയുന്നത് ഉണ്ടോ ഇല്ലല്ലോ ... ഭരണഘടനയെ വിമർശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ഒരു മന്ത്രിക്ക് ഭരണ ഘടന വിമർശിക്കാനുള്ള അവകാശമില്ല . അത് ഒരു ജഡ്ജിക്കയോ മന്ത്രിക്കോ ഇല്ല. ഭരണഘടനയെ കുറിച്ച് ധാരണയുള്ള മന്ത്രിയാണ് ആ ഭരണഘടനയിലൂടെ അധികാരത്തിൽ വന്നത്. ഈ ജനാധിപത്യം ഉള്ളതുകൊണ്ടാണല്ലോ ഇദ്ദേഹം അധികാരത്തിൽ വന്നത്.
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

ജനാധിപത്യം എന്ന പേരുള്ളത് കൊണ്ടാണല്ലോ ഇദ്ദേഹം അധികാരത്തിൽ വന്നത്. ജനിച്ചു വീണത് മന്ത്രിയായിട്ടൊന്നുമല്ലല്ലോ. ഒരു പാർട്ടി സെക്രട്ടറിയായി ഇരിക്കുമ്പോൾ എന്ത് വേണമെങ്കിലും വിളിച്ചു പുലമ്പാമ്പാം. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് തിരഞ്ഞെടുത്തു കയറി മന്ത്രിയായി അതനുസരിച്ച് ഇന്ത്യൻ ഭരണഘടനയനുസരിച്ച് നിയമങ്ങൾ അനുസരിച്ച് ഭരണ നിർവഹണം നടത്തിക്കോളാം എന്ന്. അതിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ട് ഇങ്ങനെയുള്ള ഒരു മന്ത്രി ഇതുപോലെ വർത്തമാനം പറയുന്നത് കേട്ട് കേൾവി ഇല്ലാത്തതാണ്. ഒരു നിമിഷം പോലും ഈ പറയുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല.

ഭരണഘടനയെ വിമർശിക്കാം. പക്ഷേ അധിക്ഷേപിക്കാൻ പാടില്ല. അത്തരത്തിൽ അധിക്ഷേപിച്ചാൽ അത് ക്രിമിനൽ കുറ്റമാണ് . ഇവിടെ ഭരണഘടനയെ വിമർശിക്കുന്നത് ഒന്നുമല്ല ഇവിടെ കേട്ടത്. ഭരണഘടന എന്നത് ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു സംവിധാനം എന്താണ് ഒരു മന്ത്രി വിളിച്ചു പറയുന്നത്. മന്ത്രി അധികാരത്തിൽ കയറുമ്പോൾ തന്നെ ആലോചിക്കേണ്ടതാണ്.
Recommended Video

അയാൾ നല്ല കൂറ് പുലർത്തി കോളം എന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇത് കൊള്ളയടിക്കാനുള്ള ഒരു പദവിയാണെന്നായിരിക്കും അവർക്കൊക്കെ മനസ്സിലായത് അതുകൊണ്ടാണല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വിളിച്ചു പറയുന്നത്. അല്ലെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ആരും പറയില്ല. അക്ഷരാഭ്യാസമുള്ള ഒരു വ്യക്തി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ഇത്തരത്തിൽ പറയില്ല'.....
-
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ്












Click it and Unblock the Notifications