കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നോ? ഇദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; ആര്‍എസ്എസ് കേരളത്തിന്റെ സുരക്ഷക്ക്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ തന്നെ മുസ്ലീം ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കകം ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മതമായി ഇസ്ലാം മതം മാറും എന്നും പറയുന്നു.

മഞ്ജു വാര്യരെ കല്യാണം കഴിപ്പിക്കാന്‍ ആര്‍ക്കാണ് നിര്‍ബന്ധം? ഇത്തവണ മുംബൈക്കാരന്‍ വ്യവസായി

കടുത്ത നിയമങ്ങള്‍ തിരിച്ചടിയായി; ഇന്ത്യക്കാരെ വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍, പ്രിയം ബംഗ്ലാദേശിന്

എന്നാല്‍ അതൊന്നും അല്ല ഇവിടത്തെ വിഷയം. കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണത്രെ. എന്നാല്‍ ഇക്കാര്യം പറഞ്ഞത് കേരളത്തിലെ ഏതെങ്കിലും ഹിന്ദു മത നേതാവോ സംഘപരിവാര്‍ നേതാവോ അല്ല കേട്ടോ...

സാക്ഷി മഹാരാജ്

ബിജെപി നേതാവും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിയും ആണ് സാക്ഷി മഹാരാജ്. വിവാദ പ്രസംഗങ്ങളുടെ പേരിലാണ് സാക്ഷി മഹാരാജ് പലപ്പോഴും മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നത്.

കേരളത്തില്‍

കേരളത്തില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കുറഞ്ഞുവരികയാണ് എന്നാണ് ഇപ്പോള്‍ സാക്ഷി മഹാരാജ് പറയുന്നത്. മറ്റ് മതവിഭാഗക്കാരുടെ എണ്ണം കൂടുന്നതായും അദ്ദേഹം പറയുന്നു.

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും

കേരളത്തില്‍ ഹിന്ദുക്കള്‍ സംഘടിച്ച് നിന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പറ്റും എന്നും അതിനെ ആര്‍ക്കും തടയാന്‍ പറ്റില്ല എന്നും ഒക്കെയാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ ഇതുവരെ ഒരു ബിജെപി എംഎല്‍എ മാത്രമാണ് നിയമസഭ കണ്ടിട്ടുള്ളത്.

ആര്‍എസ്എസ്... കേരളത്തിന്റെ സുരക്ഷയ്ക്ക്

ആര്‍എസ്എസ് എന്ന സംഘടന കേരളത്തിന്റെ സുരക്ഷയ്ക്കാണ് എന്നാണ് സാക്ഷി മഹാരാജിന്റെ അഭിപ്രായം. ആര്‍എസ്എസ് വളരുമോ എന്ന ഭയമാണ് കമ്യൂണിസ്റ്റുകാര്‍ക്ക്... ആര്‍എസ്എസ് വളരുക തന്നെ ചെയ്യും എന്നും മഹാരാജ് പറയുന്നു.

അഹിംസയെ പറ്റി

കന്നുകാലികളുടെ കശാപ്പ് നിരോധനം സംബന്ധിച്ചും സാക്ഷി മഹാരാജ് പ്രതികരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ നാട്ടില്‍ അഹിംസയെ കുറിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എവിടെ പറഞ്ഞു

ബിജെപി ബൗദ്ധിക വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു സാക്ഷി മഹാരാജ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജനും കേരളത്തില്‍ എത്തിയിട്ടുണ്ട്.

മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍

മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേര് കേട്ട ആളാണ് സാക്ഷി മഹാരാജ്. മദ്രസകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ഇടങ്ങളാണെന്ന് പറഞ്ഞത് സാക്ഷി മഹാരാജ് ആയിരുന്നു. ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളേയെങ്കിലും പ്രസവിക്കണം എന്നും സാക്ഷി മഹാരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്.

English summary
Sakshi Maharaj says, Hindu population in Kerala is decreasing.
Please Wait while comments are loading...