കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000-ൽ അധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് ഇനങ്ങളിൽ 2,304.57 കോടി രൂപയാണ് വിതരണം ചെയ്തത്.

സര്‍വ്വീസ് പെന്‍ഷൻ ഇനത്തിൽ 1,545 കോടി രൂപയും, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൽകാൻ 1,170.71 കോടി രൂപയും, ക്ഷേമനിധി പെന്‍ഷന്‍ സഹായമായി 158.85 കോടി രൂപയും, ഓണക്കിറ്റ് വിതരണം ചെയ്യാൻ 440 കോടി രൂപയും, നെല്ല് സംഭരണത്തിനായി 710.00 കോടി രൂപയും, ഓണം റേഷന്‍ ഇനത്തിൽ 112 കോടി രൂപയും, കണ്‍സ്യൂമര്‍ഫെഡിന് 35 കോടി രൂപയും, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്കായി കെഎസ്ആര്‍ടിസിക്ക് 140.63 കോടി രൂപയും, ആശാ വര്‍ക്കര്‍മാര്‍ക്ക് 26.42 കോടി രൂപയും, കൈത്തറി തൊഴിലാളികൾക്കായി 30 കോടി രൂപയും സർക്കാർ ചിലവഴിച്ചു. ഇതു കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായങ്ങളും വിതരണം ചെയ്തു.

pinarayi Vijayan

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്. മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപയും അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായിആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായി

'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി

'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല''നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'

English summary
salaries, pensions and other benefits: 7000 crore disbursed during Onam says pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X