സിനിമാ താരങ്ങളുടെ ജയില്‍ സന്ദര്‍ശനം ദിലീപിനുളള കുരുക്ക്, അതെല്ലാം മുതലക്കണ്ണീര്‍
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമ താരങ്ങള്‍ എത്തിയ സംഭവം ദിലീപിനെതിരായ കേസ് ശക്തമാക്കാനുള്ള നീക്കമെന്ന് ആരോപണം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമ താരങ്ങള്‍ എത്തിയ സംഭവം ദിലീപിനെതിരായ കേസ് ശക്തമാക്കാനുള്ള നീക്കമെന്ന് ആരോപണം. ദിലീപിനു വേണ്ടി സമരം നടത്തിയ സിനിമ പ്രവര്‍ത്തകന്‍ സലിം ഇന്ത്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനു വേണ്ടി താരങ്ങള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍ മാത്രമാണെന്നാണ് സലീമിന്റെ ആരോപണം.
ഉത്രാടത്തിനും തിരുവോണത്തിനും ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ സെലിബ്രിറ്റികളുടെ വലിയ തിരക്ക് ഉണ്ടായിരുന്നു. നിരവധി സിനിമാ പ്രവര്‍ത്തകരാണ് ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചത്. ഇതിന് മുമ്പ് ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

മുതലക്കണ്ണീര്‍
ദിലീപിന് വേണ്ടി സിനിമാ താരങ്ങള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍ ആണഎന്നാണ് സലീം ഇന്ത്യ ആരോപിക്കുന്നത്. ദിലീപിനെ സന്ദര്‍ശിക്കാനെത്തിയവരെ രൂക്ഷ ഭാഷയിലാണ് സലീം വിമര്‍ശിച്ചിരിക്കുന്നത്.മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സലിം താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഒരക്ഷരം മിണ്ടാത്തവര്‍
ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴും അറസ്റ്റിന് പിന്നാലെ സംഘടനകളില്‍ നിന്ന് പുറത്താക്കിയപ്പോഴും ദിലീപിന് വേണ്ടി ഒരക്ഷരം മിണ്ടാത്തവര്‍ക്ക് ഇപ്പോഴെങ്ങനെയാണ് സ്‌നേഹം പൊട്ടിമുളച്ചതെന്നാണ് സലിം ചോദിക്കുന്നത്.

എന്ത് ധാര്‍മിക അവകാശം
ദിലീപിനെ കോടതി ശിക്ഷിക്കുന്നത് വരെ അമ്മയിലെ പ്രാഥമിക അംഗത്വം നിലനിര്‍ത്തേണ്ടിയിരുന്നുവെന്ന് സലിം പറയുന്നു. എന്നാല്‍ ഇതിന് വേണ്ടി വാദിക്കാത്തവരാണ് ഇപ്പോള്‍ ദിലീപിനെ ജയലില്‍ സന്ദര്‍ശിക്കുന്നതെന്നും സലിം.ഇതിന് ഇവര്‍ക്ക് എന്ത് ധാര്‍മിക അവകാശമാണ് ഉള്ളതെന്ന് സലിം ചോദിക്കുന്നു.

കണ്ണീര്‍ തുടയ്ക്കാനുളള ഓണപ്പുടവയല്ല
ജയിലില്‍ ദിലീപിനെ കണാനെത്തിയ നടന്‍ ജയറാം ദിലീപിന് ഓണക്കോടി സമ്മാനിച്ചിരുന്നു. ഇതിനെയും സലിം വിമര്‍ശിക്കുന്നുണ്ട്. കണ്ണീര്‍ തുടയ്ക്കാനുള്ള ഓണപ്പുടവയല്ല ഇപ്പോള്‍ ദിലീപിന് ആവശ്യമുള്ളതെന്നും സലിം.

സംശയിക്കണം
താരങ്ങള്‍ ദിലീപിനോട് കാണിക്കുന്ന സ്‌നേഹം സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സലിം പറയുന്നു. ദിലീപിനു വേണ്ടി താരങ്ങള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നാണ് സലിം പറയുന്നത്. താരങ്ങളുടേത് വെറും അഭിനയം മാത്രമാണെന്നും സലിം.

ദിലീപിന് കുരുക്ക് മുറുകും
താരങ്ങളുടെ സന്ദര്‍ശനം ദിലീപിനെതിരായ കുരുക്ക് മുറുകാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്നാണ് സലിം പറയുന്നത്. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം മാത്രമേ ഉണ്ടാക്കൂ എന്നും സലിം.

പ്രോസിക്യൂഷന് സഹായം
സിനിമാക്കാര്‍ സന്ദര്‍ശിക്കുന്നത് പ്രോസിക്യൂഷന്റെ വാദം ശക്തമാക്കുമെന്ന് സലിം പറയുന്നു. പുറത്തിറങ്ങാതെ തന്നെ ദിലീപിന് സിനിമാക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും എന്ന് പ്രോസിക്യൂഷന്റെ ആരോപണം ഇത് ശക്തമാക്കുമെന്നും സലിം പറയുന്നത്.

ദിലീപിന് വേണ്ടി
ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിനു വേണ്ടി വാദിക്കുന്ന ആളാണ് സലിം ഇന്ത്യ. ഡിസിനിമാസിനെതിരായ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്തിഷേധിച്ച് സലിം ഇന്ത്യ നിരാഹാരം നടത്തിയിരുന്നു. ദിലീപിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സലിം മോദിക്ക് ഫാക്‌സ് അയച്ചിരുന്നു.












Click it and Unblock the Notifications