ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക: സലീം കുമാർ
അവരുടെ സ്വഭാവിക ജീവിത സാഹചര്യങ്ങൾക്ക് മേലുള്ള അനാവശ്യ കടന്നുകയറ്റമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ പട്ടേലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നത്
കൊച്ചി: പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളിലും നയങ്ങളിലും പൊറുമുട്ടിയിരിക്കുകയാണ് ലക്ഷദ്വീപ് നിവാസികൾ. അവരുടെ സ്വഭാവിക ജീവിത സാഹചര്യങ്ങൾക്ക് മേലുള്ള അനാവശ്യ കടന്നുകയറ്റമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ പട്ടേലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതിനെതിരെ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവർ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ സിനിമ താരം സലീം കുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Recommended Video

പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് സലീം കുമാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കേരളം ലക്ഷദ്വീപിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ അദ്ദേഹം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവരെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും ചൂണ്ടികാട്ടുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...

"അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല. പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു. അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു. അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.' -ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്."

"ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക."

പൃഥ്വിരാജും സണ്ണി വെയ്നുമടക്കം സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ സലാം ബാപ്പു, നടൻ പൃഥ്വിരാജ്, ഫുട്ബോൾ താരം സി കെ വിനീത്, നടൻ ആന്റണി വർഗീസ് തുടങ്ങിയവരും ലക്ഷദ്വീപിനൊപ്പം നിലകൊള്ളുകയാണെന്ന് അറിയിച്ചിരുന്നു.'ലക്ഷദ്വീപിലെ ജനങ്ങളെ കേൾക്കുക, അവരുടെ നാടിന് ഏറ്റവും നല്ലത് എന്താണെന്ന് അവർക്കാണ് അറിയാവുന്നത്, അവരെ വിശ്ശ്വസിക്കുക.'എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കേരളത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ തന്നെ വിഷയം വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. സിപിഎം കേരള ഘടകവും ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നാണ് സിപിഎം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസും ലീഗും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications