കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോലീസ് കേരളത്തിലാണ്. ഇന്ത്യയിലൊരു സംവിധാനമുണ്ട്, നമുക്ക് കാണാം', സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി

Google Oneindia Malayalam News

കോട്ടയം: ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി എംപി. സല്യൂട്ട് വിവാദം ആക്കിയത് ആരാണെന്ന് സുരേഷ് ഗോപി ചോദിച്ചു. സല്യൂട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന് പരാതി ഉണ്ടോ എന്നും എംപി ചോദിച്ചു. പോലീസ് അസോസിയേഷന്റെ പ്രതികരണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ അസോസിയേഷനോ, ആരുടെ അസോസിയേഷന്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ

1

പോലീസ് അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുളളിലുളളതല്ല. അവര്‍ അങ്ങനെ കരുതുന്നുണ്ടെങ്കില്‍ പാര്‍ലമെന്റിലേക്ക് വന്ന് ചെയര്‍മാന് പരാതി കൊടുക്കട്ടെ. നമുക്ക് നോക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ സാധിക്കില്ല. അതെല്ലാം അവരുടെ ക്ഷേമത്തിന് വേണ്ടി മാത്രമുളളതാണ്. അത്രയേ ഉളളൂ. അത് വെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്, കാണാം നമുക്ക് എന്നും സുരേഷ് ഗോപി പറഞ്ഞു.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സല്യൂട്ട് നല്‍കേണ്ടതില്ലെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ പറ്റില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയിലൊരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. പോലീസിന് ആരാണ് സല്യൂട്ട് നല്‍കേണ്ടെന്ന് നിര്‍ദേശം കൊടുത്തത്. സര്‍ക്കാരില്‍ നിന്ന് ആരാണ് നിര്‍ദേശം നല്‍കിയത്. ഡിജിപി അല്ലേ നിര്‍ദേശം കൊടുക്കേണ്ടത് എന്നും അദ്ദേഹം പറയട്ടേ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

3

നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കി വേണം.. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷേ അതിനകത്ത് ഒരു രാഷ്ട്രീയം നോക്കിയുളള വിവേചനം വരുന്നത് അംഗീകരിക്കാനാകില്ല. അത് ഏത് അസോസിയേഷനായാലും അനുവദിക്കാനാകില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിന്റെ പേരിലുളള പ്രതിഷേധങ്ങള്‍ തന്റെ ചിന്തയില്‍ പോലും വരുന്ന കാര്യങ്ങളല്ലെന്നും എംപി പറഞ്ഞു.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

4

നിയമപരമായി ചെയ്യാവുന്ന കാര്യങ്ങളുണ്ട്. എംപിയുടെ ജോലി അത് മാത്രമാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യങ്ങളെ കാണവേയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പാലാ ബിഷപ്പ് നടത്തിയ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനം. തന്നെ ബിഷപ്പ് പ്രാതലിന് ക്ഷണിച്ചതാണ് എന്നും അതുകൊണ്ട് താന്‍ വന്ന് അദ്ദേഹവുമായി സൗഹൃദം പങ്കുവെച്ചതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു

5

രാഷ്ട്രീയക്കാരനായിട്ടല്ല, മറിച്ച് എംപി എന്ന നിലയ്ക്കാണ് താന്‍ ബിഷപ്പിനെ കാണാന്‍ വന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പുമായുളള കൂടിക്കാഴ്ചയില്‍ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതായുളള ഒരു കാര്യവും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടത് അല്ലെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

6

നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയുളള വൃത്തികെട്ട വാക്കുകളൊന്നും തന്റെയടുത്ത് ഉപയോഗിക്കരുത് എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചില സാമൂഹിക വിഷയങ്ങളുണ്ട്. ഇപ്പോഴുളള പ്രതിഷേധങ്ങളെ കുറിച്ച് ആര്‍ക്കും ആശങ്കയൊന്നും ഇല്ല. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമുണ്ട് എന്ന് പറയുമ്പോള്‍ ഉടനെ തന്നെ ഒരു വിഭാഗം അത് ഞങ്ങളെയാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താല്‍ എങ്ങനെയാണ് എന്നും സുരേഷ് ഗോപി ചോദിച്ചു.

Recommended Video

cmsvideo
എനിക്ക് സല്യൂട്ടടിക്കാൻ പറ്റില്ലെന്ന് ഡിജിപി പറയട്ടെയെന്ന് സുരേഷ് ഗോപി

English summary
Salute system has to be removed, Says Suresh Gopi MP after Salute controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X