മുജാഹിദ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിലപാടില്‍ യാതൊരുമാറ്റവുമില്ലെന്ന് സമസ്ത

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണവാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നടിയെ ആക്രമിച്ചതിന് സമാനമായ ഭീഷണികള്‍!! ഗോസിപ്പും വ്യക്തിഹത്യയും.. പാര്‍വ്വതി പ്രതികരിക്കുന്നു

ഭൂരിപക്ഷം വരുന്ന സുന്നികള്‍ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സച്ചരിതരായ സ്വഹാബത്തിനെയും മുന്‍ഗാമികളെയും മദ്ഹബിന്റെ ഇമാമുകളെയും തള്ളിപ്പറയുകയും മുസ്‌ലിം സമുദായത്തില്‍ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുകയും മഹാത്മാക്കളെയും സാദാത്തുക്കളെയും അവമതിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിക്കാന്‍ സമസ്തയുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയില്ല.

kavadam

നാളെ വേങ്ങര കൂരിയാട് ആരംഭിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രവേശന കവാടം.

നിലവിലുള്ള സാഹചര്യത്തില്‍ സലഫി പ്രസ്ഥാനത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ സംബന്ധിപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


അതിനിടെ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് റഷീദലി തങ്ങള്‍ വിശദീകരണവുമായി എത്തിയത്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന റഷീദലി തങ്ങള്‍ക്കെതിരെ ഒരു വിഭാഗം എസ്‌കെഎസ്എസ്എഫ് നേതാക്കളും അണികളും എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്.

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഗള്‍ഫ് സത്യധാര എഡിറ്റര്‍ മിദ്‌ലാജ് റഹ്മാനി എന്നിവരാണ് റഷീദലി തങ്ങളെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. സുന്നികളെ മുസ്ലിങ്ങളുമായി കാണാന്‍ പോലും ഒരുക്കമല്ലാത്ത മുജാഹിദുകളെ എല്ലാം മറന്ന് കെട്ടിപ്പിടിക്കാന്‍ സാധ്യമല്ലെന്നാണ് എസ്.കെ.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറയുന്നത്.

സത്താര്‍ പന്തല്ലൂരൂന്റെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഫാഷിസം രാക്ഷസ ഭാവത്തോടെ വരുമ്പോള്‍ സമുദായം എല്ലാം മറന്നു ഒന്നിക്കണമെന്ന അഭിപ്രായം കേള്‍ക്കാന്‍ നല്ല സുഖമാണ്. ആര് ഒന്നിപ്പിക്കും എങ്ങനെ ഒന്നിപ്പിക്കും എന്നതാണ് പ്രശ്‌നം. ഒരു ഭാഗത്ത് അബൂ ജഹലിനെക്കാള്‍ വലിയ ബഹുദൈവ വിശ്വാസികള്‍ എന്ന് ആരോപിക്കപ്പെടുന്ന സുന്നികള്‍. മറുഭാഗത്ത് 916 പ്യൂരിറ്റി തൗഹീദ് അവകാശപ്പെടുന്ന വിവിധ ജാതി മുജാഹിദുകള്‍... സുന്നികളെ മുസ്ലിമായി കാണാന്‍ പോലും ഒരുക്കമല്ലാത്ത വരെ എല്ലാം മറന്നു കെട്ടിപ്പിടിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.

എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട്. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയക്കാര്‍. എന്തുകൊണ്ടാണ് മുസ്ലിം പൊതുവേദികളിലേക്ക് കചഘ, ജഉജ, ടഉജക, ംലഹളമൃല ുമൃ്യേ എന്നിവരെ ക്ഷണിക്കാത്തത്? ഫാഷിസത്തെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലാഞ്ഞിട്ടും ഇവരെ പൊതു പ്ലാറ്റ് ഫോമിനകത്തേക്ക് ആരും കടത്താത്തത് എന്തേ? ഇവരുടെ വേദികളിലൊന്നും ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങളുമായി മുഖ്യധാരയിലെ 'പൊതു മുഖ'ങ്ങള്‍ അവതരിക്കാത്തതെന്തേ..?

അതോ... ബിദ്അത്തിനോടുള്ള സമുദായത്തിന്റെ അരിശവും അമര്‍ഷവും ഇല്ലാതാക്കി അതിനെ വെളുപ്പിക്കുകയാണോ ഈ മതസംഘടനകള്‍ക്കിടയില്‍ മാത്രം കറങ്ങുന്ന സമുദായ ഐക്യത്തിന്റെ ലക്ഷ്യം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Samastha told that they will not participate in Mujahid programs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്