കൊച്ചിയില്‍ അഴിമുഖത്തിന് സമീപം കൂറ്റന്‍ മണല്‍ത്തിട്ട? കടലിനടിയിലെ ദ്വീപാണോ?
കൊച്ചി: കടലിനടയില്‍ കൂറ്റന്‍ മണല്ത്തിട്ടയെന്ന് സംശയം. കൊച്ചിയില്‍ അഴിമുഖത്തിന് സമീപമാണ് മണല്‍ത്തിട്ട രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കൊച്ചിയില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെയുള്ള കപ്പല്‍ ചാലിന് അടുത്താണ് ഈ മണല്ത്തിട്ടയുള്ളതെന്നാണ് കണ്ടെത്തല്‍. എട്ട് കിലോ മീറ്ററോളം നീളവും മൂന്നര കിലോമീറ്റര്‍ വീതിയുമുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം കടലിനടിയില്‍ രൂപപ്പെട്ട മണല്ത്തിട്ടയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മണല്‍ത്തിട്ടയുടെ രൂപമാണ്.

അതേസമയം കുമ്പളങ്ങിക്ക് അഞ്ച് കിലോമീറ്റര്‍ നീളം മാത്രമാണ് ഉള്ളത്. ഇത് അതിനേക്കാള്‍ വലിയ ദ്വീപ് തന്നെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നും വാദമുണ്ട്. ഇത് നാല് വര്‍ഷം മുമ്പ് തന്നെ കടലില്‍ കാണപ്പെട്ടതായിട്ടാണ് പറയുന്നത്. പുറമേ നിന്ന് ഇത് എളുപ്പത്തില്‍ പക്ഷേ കാണാന്‍ സാധിക്കില്ല. കടലിന് അടിയിലായതിനാല്‍ ഇത് ദൃശ്യമല്ല. ഗൂഗിള്‍ എര്‍ത്തില്‍ പക്ഷേ ഇതിന്റെ ദൃശ്യങ്ങള്‍ കാണാം. ഈ മണല്‍ത്തിട്ടയെ കുറിച്ച് പഠനം നടത്താന്‍ ഒരുങ്ങുകയാണ് ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല.
Recommended Video
മണല്‍ത്തിട്ടയൊന്നും ഉണ്ടായിട്ടില്ലെന്ന് തുറമുഖ അധികൃതര്‍ പറയുന്നു. നേരത്തെ ഗൂഗിള്‍ എര്‍ത്തില്‍ ഇത്തരത്തില്‍ ചില മുമ്പും ഉണ്ടായിരുന്നു. അവ പിന്നീട് ഇല്ലാതായി. അതേസമയം കപ്പല്‍ ചാലിനോട് ചേര്‍ന്ന് മണല്‍ത്തിട്ട രൂപപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇത് ചെളി നിറഞ്ഞ സ്ഥലമാണ്. ഇത്തരം സ്ഥലങ്ങളില്‍ മണല്‍ത്തിട്ട സാധാരണയായി കാണപ്പെടാറില്ല. കടല്‍വെള്ളം നിറം മാറുന്നത് കാരണം ഉപഗ്രഹ ചിത്രങ്ങളില്‍ ഇങ്ങനെ കാണപ്പെടാമെന്നും കൊച്ചി തുറമുഖത്തിലെ മറൈന്‍ വിഭാഗം പറഞ്ഞു.
ചില സംശയങ്ങളും ഈ മണല്‍ത്തിട്ടയെ തുടര്‍ന്ന് ഉണ്ടായിട്ടുണ്ട്. ചെല്ലാനത്തേക്ക് കടല്‍ കയറി വരുന്നതിന് കാരണം ഇത്തരം മണല്ത്തിട്ടകളാണോ എന്നാണ് പരിശോധിക്കുന്നത്. ഇവിടെ മണല്‍ അടിഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെല്ലാനത്ത് കടലിനെ തടയാന്‍ സഹായിക്കും. ചെല്ലാനത്താണെങ്കില് കടല്‍ തീരത്ത് മണല്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ഇതിനെ കുറിച്ചുള്ള പഠനത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications