Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ബന്ധം ഉപേക്ഷിച്ച് സന്ദീപ് വാര്യർ; ഇനി കോൺഗ്രസിനൊപ്പം, നീക്കങ്ങൾ അപ്രതീക്ഷിതം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വമ്പൻ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസിന് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചത്. നേരത്തെ സിപിഐയിലേക്ക് സന്ദീപ് ചേക്കേറും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതൊക്കെയും കാറ്റിൽ പറത്തി കൊണ്ടാണ് സന്ദീപ് കോൺഗ്രസിലേക്ക് പോവുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ചയിൽ അധികമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് പോലും അറിയാതെ അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒടുവിൽ രണ്ട് ദിവസം മുൻപാണ് ഇത് സംബന്ധിച്ച് ഹൈക്കമാൻഡിന്റെ അനുമതി കിട്ടിയത്.

sandeepbjp

എന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള ഈ പ്രഖ്യാപനം ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക എന്നതിൽ തർക്കമില്ല. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഇടപെട്ടാണ് സന്ദീപിനെ പാർട്ടിയിലേക്ക് എത്തിക്കുന്നതെന്നാണ് ലഭ്യമായ വിവരം. കെപിസിസി തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടി നേതൃത്വവുമായി സന്ദീപ് വാര്യർ അകന്നത്. പ്രചാരണ പരിപാടികളിൽ ഉൾപ്പെടെ അവഗണന നേരിട്ടുവെന്ന് സന്ദീപ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. സ്ഥാനാർത്ഥിയായ സി കൃഷ്‌ണകുമാറിനെതിരെ നിരന്തരം വിമർശനങ്ങൾ നടത്തിവന്നിരുന്ന സന്ദീപ് പക്ഷേ കോൺഗ്രസിൽ പോവുമെന്ന് ആരും കരുതിയിരുന്നില്ല.

നേരത്തെ സന്ദീപ് സിപിഐ, സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു സിപിഎം ചർച്ച നടത്തിയത്. സന്ദീപിനെ പ്രശംസിച്ച് ബാലൻ രംഗത്ത് വരികയും ചെയ്‌തിരുന്നു. എന്നാൽ അത് പിന്നീട് മുന്നോട്ട് നീങ്ങിയില്ല, ശേഷമാണ് കോൺഗ്രസുമായി ചർച്ച നടന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ സന്ദീപിനെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി എന്നാണ് വിലയിരുത്തൽ. നേരത്തെ പാർട്ടിയിൽ നിന്ന് വിമത നീക്കം നടത്തി സിപിഎമ്മിലേക്ക് പോയ പി സരിന്റെ പുറത്തുപോകലിന് പകരം വയ്ക്കാൻ സന്ദീപിന്റെ വരവ് ഉയർത്തിപ്പിടിക്കുക എന്നതാണ് ഇനി കോൺഗ്രസ് ലക്ഷ്യം.

അതും ദേശീയ തലത്തിലെ എതിരാളികളുടെ ഇടയിൽ നിന്ന് വരുന്ന നേതാവായതിനാൽ കാര്യമായ പ്രചാരണം അവർ നൽകും. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നതിന് രാജ്യത്തെ വിവിധ മേഖലകൾ സാക്ഷ്യം വഹിക്കുമ്പോൾ തിരിച്ചുള്ള വരവ് കേരളത്തിലെ കോൺഗ്രസിന് ഉണ്ടാക്കുന്ന നേട്ടം ചില്ലറയല്ല. അതാണ് സന്ദീപിന്റെ വരവ് കൂടുതൽ ആഘോഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+