• search

പൃഥ്വിരാജ് കോമാളി... ദിലീപ് പൊട്ടന്‍.... താരസംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സംഗീത ലക്ഷ്മണ

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊച്ചി: അമ്മയില്‍ ഉയര്‍ന്ന വിവാദവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നിതിനിടെ പരിഹാസവുമായി അഭിഭാഷക സംഗീത ലക്ഷമണ. പലരെയും മോശമായ ഭാഷയിലാണ് ഇവര്‍ വിമര്‍ശിച്ചിട്ടുള്ളത്. പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും ദിലീപിനെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയില്‍ കയറി നിന്ന് അറിയാത്ത ഓട്ടന്‍ തുള്ളല്‍ കാണിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി കാണിച്ച് കൂട്ടുന്നത് എന്നാണ് സംഗീതയുടെ പരിഹാസം.

  മോഹന്‍ലാലിനെയും ദിലീപിനും കാര്യമായ പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. എന്തായാലും ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് താരങ്ങളെയും അവരുടെ നിലപാടുകളെയും കാര്യമായി വിമര്‍ശിക്കുന്നതാണ്. വലിയവ വിവാദങ്ങളിലേക്ക് ഇത് പോകാനുള്ള സാധ്യതയുമുണ്ട്. പൃഥ്വിരാജ് ഈ വിഷയത്തില്‍ എടുത്ത നിലപാടിനെ എല്ലാവരും പ്രശംസിക്കുമ്പോഴാണ് ഇവര്‍ വിമര്‍ശിച്ചിരിക്കുന്നത്.

  ബുദ്ധിയും വിവരവുമുള്ള ആരുമില്ലേ

  ബുദ്ധിയും വിവരവുമുള്ള ആരുമില്ലേ

  വേണ്ടാത്ത പണിയായി പോയി. അല്പമെങ്കിലും വകതിരിവ് ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്. ഈ അമ്മ എന്ന സംഘടനയില്‍ ബുദ്ധിയും ബോധവും തലയ്ക്ക് വെളിവുമുള്ള ആരുമില്ലെന്നോ. എന്തിനാണ് ഇവരിങ്ങനെ സ്വയം ridiculed ആവാനായി പിന്നെയും പിന്നെയും നിന്ന് കൊടുക്കുന്നത്. മോഹന്‍ലാലിന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ ഇപ്പോഴാണ് കണ്ടത്. മുഴുവന്‍ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയ സംശയങ്ങളാണ് ഇതൊക്കെ. വേറെയുമുണ്ട് തുടര്‍ന്ന് വായിക്കൂ.

  എന്തിനായിരുന്ന ലാല്‍ ആ ക്ഷമാപണം

  എന്തിനായിരുന്ന ലാല്‍ ആ ക്ഷമാപണം

  ഒന്നരാടം ദിവസം ആരെയെങ്കിലും പണ്ടാരമടക്കി തീര്‍ക്കണം എന്നതിനപ്പുറം യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം നടക്കുന്ന ഒരു നാട്ടിലെ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലിങ്ങനെ ഇരുന്ന് കൊടുക്കേണ്ട കാര്യമെന്തായിരുന്നു, മോഹന്‍ലാല്‍ താങ്കള്‍ക്ക്? എന്തിനായിരുന്നു ലാല്‍ ആ ക്ഷമാപണം? ആ ഖേദം പ്രകടിപ്പിക്കല്‍? ടിക്കറ്റ് എടുത്ത് കാണുന്നവന്റെ മുന്നിലെന്തിനാണ് നിങ്ങള്‍ മലയാള സിനിമയിലെ മുഴുവന്‍ അഭിനേതാക്കളുടെയും അവകാശങ്ങള്‍ അപ്പാടെ അടിയറവ് വെക്കുന്നത്? ടിക്കറ്റ് എടുത്ത കാണുന്നവന്‍ സിനിമയെ കുറിച്ച് പറയണം. അഭിനേതാക്കളുടെ വ്യക്തിസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം എന്നിവയിലൊക്കെ പൊതുജനത്തിന് എന്ത് കാര്യമാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു.

  ദിലീപ് വേറൊരു പൊട്ടന്‍

  ദിലീപ് വേറൊരു പൊട്ടന്‍

  നടന്‍ ദിലീപ് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചു. അത് വേറെ കോമഡി. ദിലീപ് വേറൊരു പൊട്ടന്‍. അയാള്‍ എന്തിനാണ് മാറി നില്‍ക്കുന്നത്. യുവനടിയും വിചാരണയില്‍ അയാള്‍ക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുമ്പാകെ സാക്ഷി പറയാനുള്ളവര്‍ സംഘടനയില്‍ തുടരുമ്പോള്‍ അയാള്‍ മാത്രമെന്തിന് മാറി നില്‍ക്കണം. സംഘടനയിലെ അംഗങ്ങളായ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് യുവനടിയും അവളുടെ മൂന്ന് കൂട്ടുകാരികളും ചേര്‍ന്ന് അരങ്ങേറുന്നത് എന്ന് പറയാന്‍ എന്താ ദിലീപിന്റെ വായില്‍ പഴം കുത്തി കയറ്റി വച്ചിരിക്കുകയായിരുന്നോ. താന്‍ മാറി നില്‍ക്കണമെങ്കില്‍ യുവനടിയും മാറിനില്‍ക്കണം. കൂടാതെ കേസില്‍ സാക്ഷികളായി വരാനുള്ളവര്‍ എല്ലാവരും കേസ് തീരുുന്നത് വരെ മാറിനില്‍ക്കണം എന്ന് രേഖാ മൂലം എഴുതികൊടുത്ത് അപേക്ഷിക്കാന്‍ ദിലീപിന് അറിയില്ലായിരുന്നോ. അതോ അതിനുള്ള ബുദ്ധിയില്ലായിരുന്നോ.

  നടിയോട് വൈരാഗ്യമുണ്ടോ

  നടിയോട് വൈരാഗ്യമുണ്ടോ

  ദിലീപ് അവസരങ്ങള്‍ നിഷേധിച്ചു എന്ന് യുവനടിക്ക് പരാതിയുണ്ടല്ലോ. വൈരാഗ്യം അപ്പോള്‍ യുവനടിക്ക് ദിലീപിനോടും ഉണ്ടല്ലോ. മലയാള സിനിമയിലെ തിളങ്ങിനിന്നിരുന്ന ഒരു താരം തന്റെ കരിയര്‍ തുലച്ചവന്‍ എന്ന് വിശ്വസിക്കുന്ന ഒരു സീനിയര്‍ സഹപ്രവര്‍ത്തകന്‍ നടനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടതല്ല. താന്‍ ആക്രമിക്കപ്പെട്ട് ബലാത്സംഗം ചെയ്‌പ്പെട്ടു എന്ന്ക കോടതി മുമ്പാകെ തെളിയിച്ച് നില്‍ക്കുന്നത് വരെ ഞങ്ങള്‍ തല്‍ക്കാലം രണ്ടുപേരുടെയും കൂടെ ഇല്ല. അതുകൊണ്ട് നിങ്ങള്‍ രണ്ടുപേരും സംഘടനയില്‍ നിന്ന് മാറി നില്‍ക്ക്. ഞങ്ങള്‍ക്ക് ബാക്കിയുള്ള അംഗങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട് എന്ന നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും അമ്മയ്ക്കില്ലെന്നോ. ബുദ്ധിയുടെയും ബോധത്തിന്റെ കാര്യം വേറെയും സംഗീത ലക്ഷമണ പറഞ്ഞു.

  തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍

  പാര്‍വതിക്കെതിരെ വീണ്ടും മമ്മൂട്ടി ആരാധകര്‍.... പുതിയ ചിത്രത്തെ പരാജയപ്പെടുത്താന്‍ ആഹ്വാനം

  English summary
  sangeetha lakshmana against prithviraj

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more