Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരഭിയെ വളഞ്ഞിട്ടാക്രമിച്ച് സംഘികള്‍.. തിരുവോണത്തിന് ബീഫ് കഴിച്ചെന്ന്.. തെറിയും പൊങ്കാലയും!

Recommended Video

cmsvideo
    ഓണത്തിന് ബീഫ് കഴിച്ചു, സുരഭിക്കെതിരെ സംഘികള്‍ | Oneindia Malayalam

    കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ നടിയാണ് സുരഭി. സുരഭിയുടെ സംസാരവും രീതികളുമെല്ലാം കാഴ്ചക്കാരെ രസിപ്പിക്കുന്നതാണ്. സുരഭിയെ സോഷ്യല്‍ മീഡിയയില്‍ പൂരത്തെറി വിളിക്കുന്ന തിരക്കിലാണ് സംഘികള്‍ ഇപ്പോള്‍. തിരുവോണത്തിന് ബീഫ് കഴിച്ചുവെന്നതാണ് സുരഭി ചെയ്ത മഹാപരാധമത്രേ! സോഷ്യൽ മീഡിയയിൽ സുരഭിക്കെതിരെ വലിയ അപവാദ പ്രചരണമാണ് സംഘികൾ നടത്തുന്നത്.

    ഓണത്തെ ഹിന്ദുവത്കരിക്കാൻ

    ഓണത്തെ ഹിന്ദുവത്കരിക്കാൻ

    തിരുവോണം കേരളത്തില്‍ ഹിന്ദുക്കളുടെ ആഘോഷമായിട്ടല്ല കണക്കാക്കുന്നത്. മറിച്ച് ജാതിമത വ്യത്യാസമില്ലാതെയാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. ഓണം ഹിന്ദുക്കളുടേത് മാത്രമാക്കാനും വാമനജയന്തിയാക്കാനും സംഘികള്‍ ശ്രമം നടത്തുന്നുണ്ട്.

    ബീഫ് വിവാദമാക്കി

    ബീഫ് വിവാദമാക്കി

    അതിനിടെയാണ് സുരഭിയുടെ ബീഫ് കഴിക്കല്‍ സംഘികള്‍ വിവാദമാക്കിയിരിക്കുന്നത്. മീഡിയാ വണ്‍ ചാനല്‍ തിരുവോണത്തിന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇതാണ് സംഘികള്‍ക്ക് പിടിക്കാതെ പോയത്.

    ഓണത്തിന് മാംസം പാടില്ലത്രേ

    ഓണത്തിന് മാംസം പാടില്ലത്രേ

    തിരുവോണ നാളില്‍ മാംസഭക്ഷണം കഴിച്ചുവെന്നത് വലിയ ആഗോളപ്രശ്‌നമായാണ് സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. സുരഭിയെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കാന്‍ വരെ സംഘികള്‍ മടിക്കുന്നില്ല.

    അപവാദ പ്രചാരണം

    അപവാദ പ്രചാരണം

    ഓണത്തിന് ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോ എന്ന തരത്തിലുള്ള വിഡ്ഢിച്ചോദ്യങ്ങളാണ് പതിവ് പോലെ സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. ട്രൂ തിങ്കേഴ്‌സ് പോലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്.

    ഹിന്ദുത്വ അജണ്ടയത്രേ

    ഹിന്ദുത്വ അജണ്ടയത്രേ

    മീഡിയ വണ്‍ ചാനലിന്റെ ഹിന്ദുക്കള്‍ക്കെതിരായ ഗൂഢനീക്കം എന്ന നിലയിലൊക്കെയാണ് ഇത് പ്രചരിക്കപ്പെടുന്നത്. മീഡിയാ വണ്‍ ചാനലിന്റെ അജണ്ടയ്ക്ക് സുരഭി കൂട്ട് നില്‍ക്കുന്നുവെന്നാണ് സംഘികള്‍ ആരോപിക്കുന്നത്.

    കോഴിക്കും തെറി തന്നെ

    കോഴിക്കും തെറി തന്നെ

    കോഴിയിറച്ചി കൂട്ടി ഓണസദ്യ കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ സുരഭി പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയും സംഘികള്‍ ഉപദേശവും പൊങ്കാലയും തെറിവിളിയുമായി എത്തിയിട്ടുണ്ട്. ഓണത്തിന് മാംസം കഴിച്ചത് തെറ്റാണെന്നാണ് വാദം

    ഓണത്തിനെന്ത് പച്ചക്കറി

    ഓണത്തിനെന്ത് പച്ചക്കറി

    ഓണത്തിന് സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് നിര്‍ബന്ധമൊന്നുമില്ല. അത് മാത്രമല്ല മലയാളികള്‍ മിക്കവരും ഓണത്തിന് സദ്യയ്‌ക്കൊപ്പം മാംസവും കഴിക്കുന്നവരാണ്. പ്രത്യേകിച്ച് മലബാറുകാര്‍ മീനോ ഇറച്ചിയോ ഇല്ലാതെ ആഹാരം തൊണ്ടയില്‍ നിന്നിറങ്ങാത്തവരാണ്

    കേരളം വേറെ ലെവലാണ്

    കേരളം വേറെ ലെവലാണ്

    രാജ്യത്ത് മറ്റിടങ്ങളിലെ പോലെ അല്ല കേരള സമൂഹം. മലയാളികള്‍ക്ക് പശു ഗോമാതാവ് അല്ല. അതുകൊണ്ട് തന്നെയാണ് ബീഫ് നിരോധനം പോലുള്ള വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ മലയാളി ശക്തമായി പ്രതിരോധം തീര്‍ത്തതും

    നേരം വെളുക്കാതെ സംഘികൾ

    നേരം വെളുക്കാതെ സംഘികൾ

    എന്നാല്‍ കേരളത്തിലെ ചില സംഘികള്‍ ഉത്തരേന്ത്യയിലേക്ക് കണ്ണും നട്ടിരിപ്പാണ്. ഭക്ഷണം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് എന്നതൊന്നും സംഘികള്‍ക്ക് വല്യ പിടിയുള്ള കാര്യമല്ല എന്നതാണ് സുരഭിയുടെ സംഭവം തെളിയിക്കുന്നത്.

    കോഴികഷ്ണം കൂട്ടി കോഴിക്കോടൻ ഓണസദ്യ

    സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+