നിന്നെ സ്‌കെച്ചിട്ട് കഴിഞ്ഞു.... ജോലി ഞങ്ങള്‍ തെറിപ്പിക്കും ഷിബുലാലിന് സംഘപരിവാര്‍ ഭീഷണി!!

കൊച്ചി: സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ തരംഗമായ ഷിബുലാലിന് ഭീഷണിയുമായി സംഘപരിവാര്‍. നേരത്തെ മോദി സര്‍ക്കാരിന്റെ പെട്രോള്‍ വില വര്‍ധനയിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരിന്നുവെന്ന വിജയ് മല്യയുടെ പ്രസ്താവനയിലുമായിരുന്നു ഷിബുലാല്‍ സംഘപരിവാറിനെയും ബിജെപിയെയും മാരകമായി ട്രോളിയിരുന്നത്. എന്നാല്‍ ഇത് സംഘി ആണെന്ന രീതിയിലായിരുന്നു ട്രോള്‍. എന്നാല്‍ രൂക്ഷമാണെന്ന പരിഹാസമാണെന്ന് അറിയാതെ ഇത് ബിജെപി ഗ്രൂപ്പുകള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

ജോലിയടക്കം തെറിപ്പിക്കുമെന്നാണ് ഭീഷണി. ജാതീയമായ അധിക്ഷേപവുമുണ്ട്. അതേസമയം തനിക്കുള്ള ഭീഷണി സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അദ്ദേഹം വീണ്ടും ബിജെപിയെ പരിഹസിച്ചിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം ബിജെപിയുടെ സൈബര്‍ ആര്‍മിയാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.

നിന്നെ സ്‌കെച്ച് ചെയ്ത് കഴിഞ്ഞു

നിന്നെ സ്‌കെച്ച് ചെയ്ത് കഴിഞ്ഞു

ഇതൊരു മുന്നറിയിപ്പൊന്നും അല്ല. അങ്ങനെ കരുതുകയും വേണ്ട. നിന്റെ മുഹമ്മയിലുള്ള വീടുള്‍പ്പെടെ നിന്റെ ജാതി, നിന്റെ ഭാര്യയുടെ ജാതി എല്ലാം ഞങ്ങള്‍ സ്‌കെച്ച് ചെയ്ത് കഴിഞ്ഞു. നിന്റെ ജോലി സംബന്ധിച്ച എല്ലാ വിവരങ്ങളും ഞങ്ങള്‍ ശേഖരിച്ച് കഴിഞ്ഞു. നിന്റെ ജോലി മൂന്ന് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ തെറിപ്പിക്കും. അതിനുള്ള കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞെന്നാണ് ഭീഷണി.

സംഘി ചമഞ്ഞുള്ള കളി നിര്‍ത്തിക്കോ

സംഘി ചമഞ്ഞുള്ള കളി നിര്‍ത്തിക്കോ

നിന്റെ കളി ഇവിടെ നിര്‍ത്തിക്കോ. നീ സംഘി ചമഞ്ഞിട്ട് സംഘപരിവാറിനെയും ബിജെപിയെയും തേയ്ക്കുന്നത് ആര്‍ക്കും മനസിലാകില്ലെന്ന് കരുതിയോ? നിന്റെ കളി ഞങ്ങള്‍ നിര്‍ത്തിതരാം. ഇതായിരുന്നു ഭീഷണി ഇതോടെയാണ് ഭീഷണി വെളിപ്പെടുത്തി ഷിബുലാല്‍ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. ഭീഷണിയുടെ ഓഡിയോ ക്ലിപ്പും പുറത്തുിട്ടിട്ടുണ്ട്.

സംഘികള്‍ മണ്ടന്‍മാര്‍ തന്നെ....

സംഘികള്‍ മണ്ടന്‍മാര്‍ തന്നെ....

വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്റെ വീടും അഡ്രസും തെറ്റായിട്ടാണ് പറഞ്ഞതെന്ന് ഷിബുലാല്‍ പരിഹസിച്ചു. നിന്നെ ഞങ്ങള്‍ സ്‌കെച്ച് ചെയ്‌തെന്നായിരുന്നു ഭീഷണി. എന്നാല്‍ പേരിനൊപ്പം തന്നെ തകഴി എന്ന സ്ഥലപ്പേര് ചേര്‍ത്തിട്ടും മുഹമ്മയിലുള്ള നിന്റെ വീട് ഞാന്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. അതുപോലും മനസ്സിലാക്കാതെയാണ് സംഘികള്‍ തന്നെ സ്‌കെച്ച് ചെയ്യുന്നതെന്നും ഷിബുലാല്‍ പരിഹസിക്കുന്നു. ജാതിയമായും ഇവര്‍ അഹസിക്കുന്നുണ്ടെന്നും ഷിബു പറഞ്ഞു. ഭീഷണി മുഴക്കിയയാളുടെ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.

മാരക ട്രോള്‍....

മാരക ട്രോള്‍....

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള ട്രോളുകളാണ് ഷിബുലാലിനെ താരമാക്കിയത്. വെറും 10 പൈസയോ 15 പൈസയോ മാക്‌സിമം പോയാല്‍ 30 പൈസയോ ആണ് പെട്രോളിന് ലിറ്ററിന് കൂടുന്നത്. നിങ്ങള്‍ക്ക് ഇത്ര കുറഞ്ഞ പൈസ കൂടുമ്പോള്‍ എന്താണ് നഷ്ടമുണ്ടാകുന്നത്. ആയിരത്തിനും രണ്ടായിരത്തിനും മദ്യം വാങ്ങി കുടിക്കുന്നവര്‍ പെട്രോളിന് വില കൂടുമ്പോള്‍ മാത്രമെന്തിനാണ് ബഹളം വെക്കുന്നത്. പാവപ്പെട്ടവര്‍ക്ക് കക്കൂസ് പണിയാന്‍ വേണ്ടിയാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് കൊടുക്കാനില്ലെന്ന് പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങള്‍ മനസിലാകുന്നില്ലെന്നായിരുന്നു ഷിബുവിന്റെ പരിഹാസം.

സംഘപുത്രന്‍ പ്രഹാര്‍ ഷിബുലാല്‍ജി

സംഘപുത്രന്‍ പ്രഹാര്‍ ഷിബുലാല്‍ജി

ട്രോളര്‍മാര്‍ക്കിടയില്‍ പ്രിയങ്കരനായിരിക്കുകയാണ് ഷിബുലാല്‍. സംഘപുതന്‍ പ്രഹാര്‍ ഷിബുലാല്‍ജി എന്നാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ ഷിബുലാലിനെ വിളിക്കുന്നത്. വിമര്‍ശന വീഡിയോ ഇട്ടപ്പോള്‍ താനും മദ്യലഹരിയിലായിരുന്നുവെന്ന് ഷിബുലാല്‍ജി പറയുന്നു. തന്റെ കണക്കൂട്ടലുകള്‍ തെറ്റായിരുന്നു. അവതരിപ്പിച്ച കണക്കുകള്‍ പൊട്ടക്കണക്കായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ ആരെങ്കിലും ഒച്ച വെച്ചിരുന്നെങ്കിലും ഉറക്കെ കമന്റിട്ടിരുന്നെങ്കിലോ താന്‍ ഉണര്‍ന്നേനേ എന്നായിരുന്നു രണ്ടാമത്തെ ട്രോള്‍ വീഡിയോ.

ഇംഗ്ലീഷ് അറിയുന്നവര്‍ ഉണ്ടോ

ഇംഗ്ലീഷ് അറിയുന്നവര്‍ ഉണ്ടോ

പിന്നീട് വന്നതെല്ലാം വന്‍ ഹിറ്റായി മാറിയ ട്രോളുകളായിരുന്നു. വിജയ് മല്യജി കള്ളനാണെന്ന് കുറേ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമൊക്കെ പറഞ്ഞ് ഒരുപാട് നാളുകളായി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഇന്ത്യക്കാരെ പറ്റിച്ച് പോയ കള്ളന്‍ തന്നെയാണ് വിജയ് മല്യജി. പക്ഷേ അദ്ദേഹം ലണ്ടന്‍ കോടതിയില്‍ പറഞ്ഞ കമന്റ് ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന കമ്മികളും കോണ്‍ഗ്രസുകാരും സുഡാപ്പികളും ഉണ്ടെങ്കില്‍, ഇല്ലെന്ന് അറിയാം.... അറിയുന്നവര്‍ ഉണ്ടെങ്കില്‍ വിജയ് മല്യ കോടതിയില്‍ പറഞ്ഞത് താന്‍ വായിക്കുന്നത് കേള്‍ക്കണം.

ഇത് ഐസക്കാണ്

ഇത് ഐസക്കാണ്

i met finance minister to settle matter before i left. എന്നതിന്റെ അര്‍ഥം ഇടതുപക്ഷ ധനമന്ത്രി തോമസ് ഐസക്കിനെ കണ്ട് എല്ലാം സെറ്റില്‍ ചെയ്തിട്ടാണ് രാജ്യം വിട്ടതെന്നാണ്. ഇത് കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ന്യായീകരിക്കുമെന്നും ഇങ്ങനെയൊരു ധനകാര്യമന്ത്രി നമുക്ക് ആവശ്യമുണ്ടോയെന്നും ട്രോളില്‍ ചോദിച്ചിരുന്നു. ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക് എന്ന ടൈറ്റിലിലായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ മുമ്പത്തേക്കാളേറെ ഹിറ്റാവുകയും ചെയ്തു.

പ്രവാസികള്‍ കോളടിച്ചു

പ്രവാസികള്‍ കോളടിച്ചു

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1000 റിയാല്‍ അയച്ചാല്‍ വെറും പതിനായിരം രൂപയാണ് നാട്ടില്‍ കിട്ടിയിരുന്നത്. മറിച്ച് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ആയിരം റിയാല്‍ അയച്ചാല്‍ 19500 രൂപ തനിക്ക് ലഭിച്ചെന്നും ഷിബുലാല്‍ പറയുന്നു. മന്‍മോഹന്‍ സിംഗ് മാറി മോദിജി വന്നപ്പോള്‍ 3500 രൂപ പ്രതിമാസം ഒരു പ്രവാസിക്ക് അധികം ലഭിച്ചെന്നും ഷിബുലാല്‍ പറയുന്നു. ഡോളറിന് വില കൂടിയാല്‍ ബുദ്ധിമുട്ട് ഇംഗ്ലീഷുകാര്‍ക്കല്ലേ. നമ്മള്‍ അരിയും സാധനങ്ങളും വാങ്ങുന്നത് ഡോളറുകൊണ്ടാണോ. ഡോളറിന് എന്തിന് വില കൂട്ടി. മോദിജി ഇംഗ്ലീഷുകാര്‍ക്കിട്ട് പണി കൊടുത്തതാണ്. ഇംഗ്ലീഷുകാര്‍ ഡോളറിലാണ് സാധനം വാങ്ങുന്നത്. അപ്പോള്‍ അവിടെ സാധനത്തിന് വില കൂടുമെന്നായിരുന്നു പരിഹാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q