'മോദിയെ കാണാന്‍ വന്നവരാ..'; സണ്ണി ലിയോണിന്റെ കൊച്ചി ചിത്രവുമായി സംഘ് പ്രൊഫൈലുകളുടെ വ്യാജ പ്രചരണം
കോഴിക്കോട്: കേരള സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്ര മോദിയെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് സംഘപരിവാര്‍ പ്രൊഫൈലുകള്‍. നടി സണ്ണി ലിയോണ്‍ കൊച്ചിയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയതിന്റെ ചിത്രങ്ങളാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ മോദി വന്നപ്പോഴുള്ള കൊച്ചിയിലെ ചിത്രം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഇന്നലെയാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി റോഡ് ഷോയായാണ് യുവം 2023 പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലേക്ക് എത്തിയത്. ഇതിനിടെ നരേന്ദ്ര മോദിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും നിരവധി പേര്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്നലെ തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാം പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോദിയെ കാണാനെത്തിയ ആള്‍ക്കൂട്ടം എന്ന പേരില്‍ പ്രചരിക്കുന്നത് സണ്ണി ലിയോണ്‍ വന്നപ്പോഴുള്ള ചിത്രമാണ്. ഈ ചിത്രം സണ്ണി ലിയോണ്‍ തന്നെ ഒരിക്കല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കേരളം ഇന്നേവരെ കാണാത്ത ജനസാഗരമായിരുന്നു സണ്ണി ലിയോണ്‍ 2017 ല്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ഉണ്ടായത്. സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നത്.
ഇതിന്റെ ചിത്രങ്ങളാണ് കുരുക്ഷേത്ര, ദേശ്ഭക്ത് തുടങ്ങിയ ട്വിറ്റര്‍ പ്രൊഫൈലുകളില്‍ മോദി വന്നപ്പോഴുള്ള ചിത്രം എന്ന തരത്തില്‍ പ്രചരിച്ചത്. പരിഹാസ രൂപേണ എന്‍ എസ് മാധവനും ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ദേശ്ഭക്ത് സര്‍ക്കാസ്റ്റിക് ആയിട്ടുള്ള അക്കൗണ്ടാണ് എന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് മനസിലാക്കാതെ നിരവധി സംഘപരിവാര്‍ അനുകൂലികള്‍ ഇത് മോദി വന്നപ്പോഴുള്ള ചിത്രമാണ് എന്ന് കരുതി ഷെയര്‍ ചെയ്യുന്നുണ്ട്.

'രാഷ്ട്രീയ പിതാവ് മോദിജിയെ ഒരു നോക്ക് ദര്‍ശിക്കാനായി ജനസാഗരമായി കൊച്ചി നഗരം' എന്നാണ് കുരുക്ഷേത്ര എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചിത്രം പങ്കുവച്ച് തലക്കെട്ടായി നല്‍കിയിട്ടുള്ളത്. അതേസമയം കേരളത്തിലെ ജനബാഹുല്യം ചൂണ്ടിക്കാട്ടി ഒരു മലയാളം സൂപ്പര്‍സ്റ്റാറിനെ കാണാന്‍ പോലും ഇത്രയും പേര്‍ വന്നിട്ടില്ല എന്ന് ആജ്തക് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സുധീര്‍ ചൗധരിയുടെ വീഡിയോക്ക് മറുപടിയായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറും ഈ ചിത്രം പങ്ക് വെച്ചിട്ടുണ്ട്.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
സംഘ് പ്രൊഫൈലുകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും മുഹമ്മദ് സുബൈര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ഇന്നലെ കൊച്ചിയില്‍ യുവം 2023 ല്‍ പങ്കെടുത്ത മോദി ഇന്ന് തിരുവനന്തപുരത്ത് വന്ദേഭാരതും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം ഗുജറാത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications