Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാരത്തെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ രാജ്യദ്രോഹം തുടരും: അജ്മല്‍ ഇസ്മായില്‍

കോഴിക്കോട്: രാജ്യത്തിന്റെ സകലവെളിച്ചവും ഊതിക്കെടുത്തുന്ന സംഘപരിവാര ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നു എന്നതാണ് എസ്ഡിപിഐക്കെതിരെ ഭരണകൂടം കാണുന്ന കുറ്റമെങ്കില്‍ ആ കുറ്റം തുടരുമെ്ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. ഇന്ത്യയില്‍ സംഘപരിവാരത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന അതേ അവസ്ഥ തെന്നയാണ് കേരളത്തിലും തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൈശാചികതയാണ് ആര്‍എസ്എസ്-ബിജെപി, ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന പേരില്‍ കഠ്വവ സംഭവത്തില്‍ പ്രതിഷേധിച്ചു നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുു അജ്മല്‍ ഇസ്മായില്‍.

ആര്‍എസ്എസിനും ബിജെപിക്കും എതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ് പിണറായി സര്‍ക്കാര്‍. കഠ്വവ സംഭവത്തിലെ പെണ്‍കുട്ടിയെ കശക്കി എറിഞ്ഞവര്‍ക്ക് അനുകൂല നിലപാടെടുത്ത ഡല്‍ഹിയിലെ മോദിയല്ല, കരളത്തിലെ മുണ്ടുടുത്ത മോദിയാണ് സംഘപരിവാര വിമര്‍ശകര്‍ക്കെതിരെ ഭീകര വകുപ്പുകള്‍ പ്രകരം കേസ് എടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പീഢനത്തിനിരയായ കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്‌സോ ചുമത്തിക്കൊണ്ടിരിക്കുന്നു. ഇതേ സമയം, കുട്ടിയുടെ ഫോട്ടോയും പേരും പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ നടപടിയില്ല.

sdpi

പെണ്‍കുട്ടി കൊല്ലപ്പെട്ടതു നന്നായി, അല്ലെങ്കില്‍ മനുഷ്യ ബോംബായി നമുക്കെതിരെ വരുമായിരുന്നു എന്ന തരത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസ് നേതാവിന്റെ മകനെതിരെയും ഒരു നടപടിയുമില്ല. സംഘപരിവാര സംഘങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പേര് പറയുന്നതാണ് അക്രമികള്‍ ചെയ്ത കുറ്റകൃത്യത്തേക്കാള്‍ വലുത് എന്നാണ് സര്‍ക്കാറിന്റെ നിലപാട്. കുട്ടിയുടെ പേര് അസ്വസ്ഥമാക്കുന്നത് ഇന്ത്യയിലെ ആര്‍എസ്എസ് ബിജെപി നേതൃത്വത്തെയാണ്. ഇതേ നിലപാട് കേരളത്തിലും സ്വീകരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

sdpi

കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്ത്യയിലെ സംഘപരിവാര ഫാഷിസത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകങ്ങളിലെ ആദ്യ പേരുകാരിയായി ചരിത്രം രേഖപ്പെടുത്തും. ഒരു കിരാത നിയമത്തിനും അത് തടയാനാവില്ല. ഈ പേര് ഇന്ത്യയുടെ തെരുവോരങ്ങളില്‍ അഗ്നിനാളമായി പതിച്ചുകൊണ്ടിരിക്കും. സംഘപരിവാര പ്രതിരോധത്തിന്റെ പ്രതീകമായി ഈ കുട്ടി ഇന്ത്യയിലെങ്ങും പ്രതിഷേധേ ജ്വാല തീര്‍ക്കുകയാണെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, ജില്ലാ സെക്രട്ടറി സലീം കാരാടി സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+