'ദിലീപ് ആറരക്കോടി കൊടുത്തു;പൃഥ്വിരാജ് അത് ചെയ്യുമോ?;മല്ലിക സുകുമാരൻ ഇത് ഓർക്കുന്നത് നല്ലത്';ശാന്തിവിള ദിനേശ്
അടുത്തിടെ നടി കുക്കു പരമേശ്വരനെതിരെ നടി മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വെച്ച് കുക്കു സംസാരിച്ചു എന്ന വാർത്തകൾ വന്നിരുന്നു. ഇതിനോടായിരുന്നു മല്ലികയുടെ പ്രതികരണം. രൂക്ഷമായ ഭാഷയിലാണ് അവർ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ മല്ലികയെ വിമർശിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
' പശുവും ചത്തും മോരിലെ പുളിയും പോയി എന്ന ഇടത്ത് പഴയതൊക്കെ പറഞ്ഞ് വെറുതെ വിവാദം ഉണ്ടാക്കരുതെന്നാണ് മല്ലിക ചേച്ചിയോട് എനിക്ക് പറയാനുള്ളത്. മേജർ രവിയെ കുറിച്ചും കുക്കു പരമേശ്വരനെ കുറിച്ചുമാണ് ചേച്ചി ഇപ്പോൾ പറയുന്നത്. കുക്കു പരമേശ്വരനടക്കം അമ്മയിലെ 12 നടിമാർ തങ്ങൾക്ക് സിനിമയിൽ നിന്നുണ്ടായ തിക്താനുഭവം പറയുന്നതിന്റെ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കുവിന്റെ കൈയ്യിലുണ്ടെന്നാണ് ഇലക്ഷൻ സമയത്ത് ഉണ്ടായ സ്റ്റണ്ട്. എന്നാൽ തനിക്ക് അതിൽ റോളില്ലെന്നാണ് കുക്കു പറയുന്നത്. എന്തായാലും ഇലക്ഷൻ കളഞ്ഞതോടെ ആ വിവാദങ്ങളൊക്കെ തീർന്നതാണ്. എന്നാൽ അത് തീരാൻ സമ്മതിക്കില്ലെന്നാണ് മല്ലിക സുകുമാരന്റെ നിലപാട്.

ഈ സംഭവം അന്വേഷിക്കാൻ മല്ലിക സുകുമാരനും ദേവനും ജഗദീഷുമൊക്കെ അടങ്ങിയ സമിതി അന്വേഷിക്കട്ടെയെന്ന ചർച്ച അമ്മയുടെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉയർന്നത്രേ. എന്നാൽ ഇതിനെ കുക്കു എതിർത്തുവെന്നാണ് പറയുന്നത്. മല്ലിക ചേച്ചി ഒരു ലൂസ് ടോക്കർ ആണെന്നും ദേവനും ജഗദീഷും മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവരും ആയതിനാൽ അവർ വേണ്ടെന്ന് കുക്കു പറഞ്ഞെന്നാണ് വാർത്തകൾ വന്നത്.
എന്നാൽ ഇതിനെതിരെ മല്ലിക ചേച്ചി രംഗത്തെത്തി. കേൾക്കുന്ന കാര്യങ്ങൾ മറച്ചുവെക്കാൻ മല്ലിക സുകുമാരനെ കിട്ടില്ലെന്നാണ് ചേച്ചി പറയുന്നത്. ചേച്ചിക്ക് ആരേയും പേടിയൊന്നും ഇല്ലല്ലോ, കാര്യമായിരിക്കും അത്. കുക്കു പലരേയും വേദനിപ്പിച്ച കഥകൾ എനിക്ക് അറിയാം
എനിക്ക് തെറ്റ് പറ്റി, ഞാൻ പലതും ചെയ്തിട്ടുണ്ട് എന്ന് തുറന്ന് പറയണമെങ്കിൽ അപാരമായ ചങ്കൂറ്റം വേണം എന്നാണ് മല്ലിക ചേച്ചി പറയുന്നത്. എന്നാൽ മല്ലിക ചേച്ചി ഏതെങ്കിലും തെറ്റ് തുറന്ന് പറഞ്ഞിട്ടുണ്ടോ.
ചേച്ചിയുടെ ആദ്യത്തെ ദാമ്പത്യ ജീവിതം തകർന്നപ്പോൾ പോലും ചേച്ചി അയാളെ പ്രതിയാക്കാനല്ലേ നോക്കിയത്. ചേച്ചി, നമ്മളും ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്. സിനിമയിൽ ഉണ്ടായ എന്തെങ്കിലും തിക്താനുഭവം മല്ലിക ചേച്ചി പറഞ്ഞിട്ടുണ്ടോ. മല്ലിക ചേച്ചി മദ്രാസിൽ ഒരുപാട് കാലം ജീവിച്ചതല്ലേ. എന്താ പറയാത്തത്, കുക്കു മാത്രം അത് പറയണം, അതിനുള്ള ചങ്കൂറ്റം കാണിക്കണം എന്ന് പറയുന്നത് ശരിയല്ല.
അതിജീവിതയെ അങ്ങോട്ട് ചെന്ന് വിളിച്ച് സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ചേച്ചി പറയുന്നത്. എന്തിനാണ്? ആ കുട്ടി ബാംഗ്ലൂരിൽ മനസമാധാനത്തോടെ കഴിയുകയാണ്. മഞ്ജു വാര്യർ അടക്കമുള്ളവരുടെ പിന്തുണ കണ്ടപ്പോൾ അവരുടെ കൂടെ വിശ്വസിച്ച് ആ കുട്ടി പുറത്ത് പോയതാണ്. മഞ്ജു വാര്യരെ പക്ഷെ തിരിച്ചു വന്നു ആ കുട്ടി പുറത്തും ആയിപ്പോയി. ഇനി ആ കുട്ടി അമ്മയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടാൽ ശ്വേത അപ്പോൾ അവരെ എടുക്കുമല്ലോ. കുക്കു അതിനെ എതിർക്കുമോ ഇല്ല.ചേച്ചിയാണ് അമ്മയുടെ തലപ്പത്ത് ഇരിക്കുന്നതെങ്കിൽ അതിജീവിതയുടെ കാല് പിടിക്കുമോ?
അതിജീവിതയെ ആരും പുറത്താക്കിയതല്ല. ദിലീപിനെ പക്ഷെ പുറത്താക്കിയതാണ്, അത് ചേച്ചിയുടെ മോൻ തന്നല്ലോ, മമ്മൂട്ടിയുടെ വീട്ടിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നപ്പോൾ അവിടേക്ക് കയറി പോകുന്നതിന് മുൻപ് ക്യാമറയുടെ മുന്നിൽ ഞാൻ കമ്മിറ്റി കഴിഞ്ഞ് വരട്ടെ, ഞാൻ പറയുന്ന കാര്യങ്ങൾ നടന്നില്ലായെങ്കിൽ കാണിച്ച് തരാം എന്നാണ് പറഞ്ഞത്. പക്ഷെ അമ്മ പിളരാതിരിക്കാൻ വേണ്ടി ഞാൻ രാജിവെക്കാം എന്ന് പറഞ്ഞ് ദിലീപ് പുറത്ത് പോയി.
അമ്മയ്ക്ക് ഫണ്ടുണ്ടാക്കാൻ വേണ്ടി മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ദിലീപിന്റെ തലയിൽ വെച്ച് കൊടുത്തു. അങ്ങനെ ആ സിനിമ ഞാൻ ചെയ്യാം എന്നും ട്വന്റി ട്വന്റി എന്ന സിനിമ ഓടിയാലും ഇല്ലെങ്കിലും സംഘടനയ്ക്ക് 5 കോടി നൽകാമെന്നും ദിലീപ് ഉറപ്പ് പറഞ്ഞതാണ്. ഒരുപാട് ലാഭം കിട്ടിയപ്പോൾ ആറക്കോടിയാണ് അയാൾ സംഘടനയ്ക്ക് കൊടുത്തത്. ചേച്ചിയുടെ മകനാണെങ്കിൽ അത് ചെയ്യുമോ?, അതൊക്കെ മല്ലിക ചേച്ചി ഓർക്കുന്നത് നല്ലതാണ്', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications